---
title: "വൻ തീപിടുത്തം... ചൂരണിമലയിലെ ലഡാക്കിൽ വൻ തീപിടുത്തം ;ഏക്കർ കണക്കിന് കൃഷിയിടം ചാമ്പലായി "
english_title: "Large fire ... Large fire in Ladakh, Churanimala; Acres of farmland burnt down"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/24868/large-fire-large-fire-in-ladakh-churanimala-acres-of-farmland-burnt-down"
published_at: "2022-02-07T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62007d877d983_fire.jpg"
keywords: []
---

# വൻ തീപിടുത്തം... ചൂരണിമലയിലെ ലഡാക്കിൽ വൻ തീപിടുത്തം ;ഏക്കർ കണക്കിന് കൃഷിയിടം ചാമ്പലായി 

> **Lead Summary:** **തൊട്ടിൽപ്പാലം : **കാവിലുംപാറ പഞ്ചായത്തിലെ ചൂരണിമലയിലെ ലഡാക്കിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് വനഭുമിയും കൃഷിയിടവും ചാമ്പലായി. കാട്ടുതീ കൃഷിയിടത്തിലേക്കും വ്യാപിക്കുകയായിരുന്നു.

## Article Content

**തൊട്ടിൽപ്പാലം : **കാവിലുംപാറ പഞ്ചായത്തിലെ ചൂരണിമലയിലെ ലഡാക്കിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് വനഭുമിയും കൃഷിയിടവും ചാമ്പലായി. കാട്ടുതീ കൃഷിയിടത്തിലേക്കും വ്യാപിക്കുകയായിരുന്നു.

ഫയർഫോഴ്സിനോ മറ്റ് സംവിധാനങ്ങൾക്കോ എത്തിപെടാൻ കഴിയാത്ത സ്ഥലമായതിനാൽ തീ അണയ്ക്കാൻ കഴിയാത്ത അവസ്ഥയയുണ്ടായി. ഇന്നലെ രാത്രി വൈകിയാണ് തീ കത്തുന്നത് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.

കുറ്റ്യാടി ചുരം മേഖലയോട് ചേർന്ന് നിൽക്കുന്ന മലയായതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും തീ പടരുന്നത് കാണാൻ കഴിഞ്ഞു. കുറ്റ്യാടി ഫോറസ്റ്റ് അധികൃതരും നാട്ടുകാരും വിവരം അറിഞ്ഞ് ചൂരണി മലയിലേക്ക് എത്തി.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ തീ നിയന്ത്രണ വിധേയമാക്കി. തീ ജനവാസ കേന്ദ്രത്തിലേക്ക് പടരാതത് കാരണം വലിയ പ്രശ്നമൊന്നും ഉണ്ടായില്ല. തീ നിയന്ത്രിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ സഹായം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/24868/large-fire-large-fire-in-ladakh-churanimala-acres-of-farmland-burnt-down)