---
title: "#statechampionship | സ്വർണ തിളക്കത്തിൽ;  അച്ഛന്റെ ശിക്ഷണത്തില്‍ ചെസില്‍ മകള്‍ക്ക് സംസ്ഥാന ചാമ്പ്യന്‍പട്ടം"
english_title: "#state #school #sports #winner #goldmedal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248899/state-school-sports-winner-goldmedal"
published_at: "2024-11-12T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67336a681a7c5_vattoli.jpg"
keywords: []
---

# #statechampionship | സ്വർണ തിളക്കത്തിൽ;  അച്ഛന്റെ ശിക്ഷണത്തില്‍ ചെസില്‍ മകള്‍ക്ക് സംസ്ഥാന ചാമ്പ്യന്‍പട്ടം

> **Lead Summary:** വട്ടോളി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ചെസിൽ വട്ടോളി എൻഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി അൻവിത ആർ. പ്രവീണിന് സ്വർണം.

## Article Content

വട്ടോളി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ചെസിൽ വട്ടോളി എൻഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി അൻവിത ആർ. പ്രവീണിന് സ്വർണം.

അച്ഛൻ വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പ്രവീണിന്റെ ശിക്ഷണമാണ് മകളുടെ ഈ കുതിപ്പിനു പിന്നിൽ.

എറണാകുളത്ത് നടന്ന സ്‌കൂൾ കായിക മേളയിൽ അൻവിത ആർ. പ്രവീണിന്റെ ഓരോ കരുനീക്കവും സ്വർണത്തിലേക്കുള്ള ചുവട് വെപ്പായി.

ഈ നേട്ടം ജനുവരി 21 മുതൽ 24 വരെ മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ സ്‌കൂൾ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി കളിക്കാനുള്ള അവസരമായി.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ വെല്ലൂരിൽ നടന്ന ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കരുക്കൾ നീക്കിയിട്ടുണ്ട്.

ഈ മാസം മൂന്ന് മുതൽ 11 വരെ തമിഴ്‌നാട്ടിലെ ഹൊസൂരിൽ നടന്ന 40-ാമത് നേഷണൽ സബ് ജൂനിയർ ഗേൾസ് ചെസിൽ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഈ വർഷം തന്നെ ഇന്റർനാഷണൽ ഫിഡെ റാങ്കിങ്ങിൽ 1661 റേറ്റിങ്ങോടെ വേൾഡ് റാങ്കിങ്ങിൽ ഇടം നേടാനും അൻവിത ആർ.പ്രവീണിന് കഴിഞ്ഞിട്ടുണ്ട്.

മൊകേരി കടത്തനാടൻകല്ല് സ്വദേശി പ്രവീണിന്റേയും റീഷ്ടയുടേയും മകളാണ് ഈ മിടുക്കി. അച്ഛൻ പ്രവീൺ ചെസിൽ ഫിദേ റേറ്റിംഗ് പ്ലെയറാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248899/state-school-sports-winner-goldmedal)