---
title: "  #childrensday | ചാച്ചാജിയായി എത്തി സമ്മാനങ്ങളും മധുര പലഹാരവും, അംഗൻവാടികളിൽ  ശിശുദിനം ആഘോഷമാക്കി കസ്തൂർബാ മഹിളാ സമാജം"
english_title: "#Children's #day #celebration #organized #nurserys"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249326/childrens-day-celebration-organized-nurserys-new"
published_at: "2024-11-14T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673601ac06f1a_childrensday.jpg"
keywords: []
---

#   #childrensday | ചാച്ചാജിയായി എത്തി സമ്മാനങ്ങളും മധുര പലഹാരവും, അംഗൻവാടികളിൽ  ശിശുദിനം ആഘോഷമാക്കി കസ്തൂർബാ മഹിളാ സമാജം

> **Lead Summary:** **നരിപ്പറ്റ: ** സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അംഗൻവാടികളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ചാച്ചാജി വേഷത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും, മധുര പലഹാരവും വിതരണം ചെയ്തു.

## Article Content

**നരിപ്പറ്റ: ** സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അംഗൻവാടികളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ചാച്ചാജി വേഷത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും, മധുര പലഹാരവും വിതരണം ചെയ്തു.

നരിപ്പറ്റ കസ്തൂർബാ മഹിളാ സമാജം അംഗണവാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം സജിത സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷനായി.

നാദാപുരം പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു സമ്മാനദാനം നിർവഹിച്ചു.മഹാദേവൻ, സൗരവ്, അതുൽ ബാബു എന്നിവർ പങ്കെടുത്തു. മൊയ്‌ലോത്ത് അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം ടി സുധീർ ഉദ്ഘാടനം ചെയ്തു. പാറക്കൽ വിശ്വൻ അധ്യക്ഷനായി.ടി.പി വിനോദൻ,പി.ബിന്ദു, കെ.ഇ പ്രമോദ്,പാറക്കൽ കുമാരൻ,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249326/childrens-day-celebration-organized-nurserys-new)