---
title: "#sfi | സ്നേഹവണ്ടി; കലോത്സവം വേദികളിൽ നിന്നും വേദികളിലേക്ക് പ്രയാണവുമായി എസ്.എഫ്.ഐ സ്നേഹവണ്ടി"
english_title: "#SFI #Snehavandi #travels #Kalotsavam #venues #venues"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249336/sfi-snehavandi-travels-kalotsavam-venues-venues"
published_at: "2024-11-14T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67360acfabfef_sfi.jpg"
keywords: []
---

# #sfi | സ്നേഹവണ്ടി; കലോത്സവം വേദികളിൽ നിന്നും വേദികളിലേക്ക് പ്രയാണവുമായി എസ്.എഫ്.ഐ സ്നേഹവണ്ടി

> **Lead Summary:** **കക്കട്ടിൽ: **കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ സന്നദ്ധ പ്രവർത്തന രംഗത്ത് മഹനീയ മാതൃക തീർത്ത് എസ്.എഫ്.ഐ പ്രവർത്തകർ.

## Article Content

**കക്കട്ടിൽ: **കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ സന്നദ്ധ പ്രവർത്തന രംഗത്ത് മഹനീയ മാതൃക തീർത്ത് എസ്.എഫ്.ഐ പ്രവർത്തകർ.

കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവം വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ നാലുനാളുകൾ പിന്നിടുമ്പോൾ മത്സരാർത്ഥികളെ വിവിധ വേദികളിൽ എത്തിക്കാനായാണ് പ്രവർത്തകർ സ്നേഹവണ്ടിയുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

വേദികൾ തമ്മിലുള്ള അകലം മത്സരാർത്ഥികൾക്ക് പ്രയാസം സൃഷ്ട്ടിക്കാതിരിക്കാനാണ് രാവന്തി യോളംസ് നേഹ വണ്ടി പ്രയാണം തുടരുന്നത്.

> സ്നേഹവണ്ടി ഏവരുടെയും മുക്തകണ്ഠം പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്.കത്തുന്ന വേനലിൽ കലോത്സവം കാണാനെത്തുന്നവർക്കായി പ്രവർത്തകർ വേദികൾക്ക് ചുറ്റിലും "സ്നേഹതണ്ണീർ പന്തലുകളും സ്ഥാപിച്ചിട്ടുണ്ട്.

സ്നേഹ വണ്ടി എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ സെക്രട്ടറി സാൻജോ മാത്യു ഫ്ളാഗ് ഓഫ് ചെയ്തു. ഭാരവാഹികളായ കെ.അർജ്ജുൻ, അഭയ് വിനോദ് ,അശ്വന്ത് ചന്ദ്രൻ ,കാവ്യ, ദീപിക തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249336/sfi-snehavandi-travels-kalotsavam-venues-venues)