---
title: "#Heavyrain | കായക്കൊടിയിൽ കനത്തമഴയിൽ വീട് തകർന്നു, അപകടത്തിൽ വീട്ടിലുള്ളവർ രക്ഷപെട്ടത് തലനാരിഴയ്ക്ക് "
english_title: "#House #collapsed #kayakodi #due #heavy #rain #occupants #house #escaped #accident #safely"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249375/house-collapsed-kayakodi-due-heavy-rain-occupants-house-escaped-accident-safely"
published_at: "2024-11-14T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67362fd7860d1_heavyrain.jpg"
keywords: []
---

# #Heavyrain | കായക്കൊടിയിൽ കനത്തമഴയിൽ വീട് തകർന്നു, അപകടത്തിൽ വീട്ടിലുള്ളവർ രക്ഷപെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **കായക്കൊടി: ** കായക്കൊടിയിൽ ഇന്ന് പെയ്‌ത കനത്ത കാറ്റിലും മഴയിലും വീട് തകർന്നു.കായക്കൊടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ തയ്യിൽ പൊക്കിയുടെ വീടിന് മുകളിൽ തെങ്ങ് വീണാണ് മേൽക്കൂര പൂർണമായി തകർന്നു. ഓടിട്ട വീടിൻ്റെ മധ്യഭാഗത്ത് തെങ്ങ് വീണതിൽ ഓടുകളും പട്ടികകളും മുഴുവനായും ചുമരുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

## Article Content

**കായക്കൊടി: ** കായക്കൊടിയിൽ ഇന്ന് പെയ്‌ത കനത്ത കാറ്റിലും മഴയിലും വീട് തകർന്നു.കായക്കൊടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ തയ്യിൽ പൊക്കിയുടെ വീടിന് മുകളിൽ തെങ്ങ് വീണാണ് മേൽക്കൂര പൂർണമായി തകർന്നു. ഓടിട്ട വീടിൻ്റെ മധ്യഭാഗത്ത് തെങ്ങ് വീണതിൽ ഓടുകളും പട്ടികകളും മുഴുവനായും ചുമരുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

പ്രായാധിക്യത്താൽ കിടപ്പിലായ പൊക്കിയും നിത്യരോഗിയായ മകനും പേരമകനുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി ഷിജിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അജിഷ ,ഉമ കെ വില്ലേജ് ഓഫീസർ ബിജു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249375/house-collapsed-kayakodi-due-heavy-rain-occupants-house-escaped-accident-safely)