---
title: "#Emjjohnmemoriyalhighersecondaryschool | ജാനകി കാട്ടിലേക്ക്;  പ്രകൃതി പഠനയാത്ര സംഘടിപ്പിച്ച്  എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ "
english_title: "#Janakiforest #naturalcamp #Emjjohnmemoriyalhighersecondaryschool #student"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249720/janakiforest-naturalcamp-emjjohnmemoriyalhighersecondaryschool-student"
published_at: "2024-11-16T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673855bae1921_nss.jpg"
keywords: []
---

# #Emjjohnmemoriyalhighersecondaryschool | ജാനകി കാട്ടിലേക്ക്;  പ്രകൃതി പഠനയാത്ര സംഘടിപ്പിച്ച്  എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ 

> **Lead Summary:** **ചാത്തങ്കോട്ടുനട: **എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ജാനകി കാട്ടിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.

## Article Content

**ചാത്തങ്കോട്ടുനട: **എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ജാനകി കാട്ടിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.

തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച യാത്ര പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു മൈക്കിൾ ഫ്ലാഗ് ഓഫ് ചെയ്തു.

ജാനകി കാട്ടിലൂടെയുള്ള ഫോറസ്റ്റ് ട്രക്കിങ്ങിന് ഇക്കോ ടൂറിസം ഗൈഡ് സജീവൻ .എ നേതൃത്വം നൽകി. തുടർന്ന് നമ്മുടെ ഭൂമി എന്ന വിഷയത്തിൽ അദ്ദേഹംക്ലാസ് നയിച്ചു.

സമാപന സമ്മേളനത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സബിത എ.പി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ദീപേഷ് .സി എന്നിവർ ആശംസകൾ അർപ്പിച്ചു.വളണ്ടിയർ ലീഡർമാരായ ആരോമൽ ആർ.നായർ സ്വാഗതവും സരിഗ സത്യൻ നന്ദിയും അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249720/janakiforest-naturalcamp-emjjohnmemoriyalhighersecondaryschool-student)