---
title: "#Kudumbasreecds | ബാലപഞ്ചായത്ത് രൂപീകരിച്ച് കുറ്റ്യാടി കുടുംബശ്രീ സി.ഡി.എസ് ബാലസഭ "
english_title: "#Balapanchayat #formed #kuttyadi #kudumbashree #cds #balasabha"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249907/balapanchayat-formed-kuttyadi-kudumbashree-cds-balasabha-new-update"
published_at: "2024-11-17T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67398f6668911_kuttiiadipanchayath.jpg"
keywords: []
---

# #Kudumbasreecds | ബാലപഞ്ചായത്ത് രൂപീകരിച്ച് കുറ്റ്യാടി കുടുംബശ്രീ സി.ഡി.എസ് ബാലസഭ 

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ബാലസഭ നേതൃത്വത്തിൽ ബാലപഞ്ചായത്ത് രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ടി കെ മോഹൻദാസ് ഉദ്ഘാടനംചെയ്തു.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ബാലസഭ നേതൃത്വത്തിൽ ബാലപഞ്ചായത്ത് രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ടി കെ മോഹൻദാസ് ഉദ്ഘാടനംചെയ്തു.

ബാലപഞ്ചായത്ത് പ്രസിഡന്റായി അലൻ എസ് ദേവ്, വൈസ് പ്രസിഡൻ്റായി സിയാ ഖദീജ, സെക്രട്ടറിയായി എ.എസ്.ആൻലിയ എന്നിവരെ തെരഞ്ഞെടു ത്തു. വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാരെയും തെരഞ്ഞെടുത്തു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.പി ചന്ദ്രൻ അധ്യക്ഷനായി. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ വി.പി ബിന്ദു സ്വാഗതം പറഞ്ഞു. ബാലസഭ ബ്ലോക്ക് ആർ.പി.കെ പ്രമോദ് ക്ലാസെടുത്തു. കുടുംബശ്രീ സാമൂഹ്യവികസനം ബ്ലോക്ക് കോ ഓർഡിനേറ്റർ സി.പി നിമ്യ, ഗ്രാമസഭാ ഉപസമിതി കൺവീനർ ഷിജിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249907/balapanchayat-formed-kuttyadi-kudumbashree-cds-balasabha-new-update)