---
title: "#Cpim| ഇന്ന് പതാക ദിനം; സി.പി.ഐ.എം കുന്നുമ്മൽ ഏരിയ സമ്മേളന  കൊടിമര ജാഥ വൈകീട്ട് "
english_title: "#Today #flag #day #cpim #kunummal #area #conference #flag #march #today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249954/today-flag-day-cpim-kunummal-area-conference-flag-march-today-new-update"
published_at: "2024-11-17T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739b62657aa8_cpim.jpg"
keywords: []
---

# #Cpim| ഇന്ന് പതാക ദിനം; സി.പി.ഐ.എം കുന്നുമ്മൽ ഏരിയ സമ്മേളന  കൊടിമര ജാഥ വൈകീട്ട് 

> **Lead Summary:** **കുറ്റ്യാടി : ** സമര പോരാട്ടങ്ങളുടെ വഴിയിൽ ഊർജ്ജമാകാനും പിന്നിട്ട നാളുകൾ അപഗ്രഥിക്കാനുമായി സി.പി.ഐ എമ്മിന്റെ കുന്നുമ്മൽ ഏരിയ സമ്മേളനകൊടിമര ജാഥയ്ക്ക് വൈകീട്ട് കുണ്ടുതോടിൽ തുടക്കം.

## Article Content

**കുറ്റ്യാടി : ** സമര പോരാട്ടങ്ങളുടെ വഴിയിൽ ഊർജ്ജമാകാനും പിന്നിട്ട നാളുകൾ അപഗ്രഥിക്കാനുമായി സി.പി.ഐ എമ്മിന്റെ കുന്നുമ്മൽ ഏരിയ സമ്മേളനകൊടിമര ജാഥയ്ക്ക് വൈകീട്ട് കുണ്ടുതോടിൽ തുടക്കം.

പതാക ദിനമായ ഇന്ന് വൈകീട്ട് ആറുമണിയോടെ കുണ്ടുതോട് രക്തസാക്ഷി പാപ്പച്ചന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥ വൈകീട്ട് 7 .45 ന് കൈവേലിയിൽ സമാപിക്കും . സംഘടകസമിതി അംഗം എം.കെ ശശി ജാഥ നയിക്കും .   

രക്തസാക്ഷി കെ പി രവിന്ദ്രൻ്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് പതാക ജാഥാ ലീഡർ പി നാണുവിൻ്റെ നേതൃത്വത്തിലും ആരംഭിക്കും.ഇരുജാഥകളും കൈവേലിയിലെ പൊതുസമ്മേളന നഗറായ എ കെ കണ്ണൻ നഗറിൽ സംഗമിച്ച് പതാക ഉയർത്തും.

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻറെ ഭാഗമായാണ് പാർട്ടി ഏരിയ സമ്മേളനം സംഘടിപ്പിക്കുന്നത് . 

കഴിഞ്ഞു പോയ നാളുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിലൂടെ പാർട്ടിക്ക് സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. പ്രത്യേകം സജ്ജമാക്കിയ എം സി കുമാരൻ മാസ്റ്റർ നഗറിൽ 23ന് പ്രതിനിധി സമ്മേളനാവും, 24 ന് എ കെ കണ്ണൻ നഗറിൽ പൊതു സമ്മേളനവും നടക്കും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249954/today-flag-day-cpim-kunummal-area-conference-flag-march-today-new-update)