---
title: "#Inaguration | സഹകരണ വാരഘോഷം; വടകര താലൂക്ക് തല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ "
english_title: "#Cooperation #celebration #vadakara #taluk #inaguration #kuttiadi #panchayathhall"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249978/cooperation-celebration-vadakara-taluk-inaguration-kuttiadi-panchayathhall"
published_at: "2024-11-17T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739ce9c7a73a_talukinaguration.jpg"
keywords: []
---

# #Inaguration | സഹകരണ വാരഘോഷം; വടകര താലൂക്ക് തല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ 

> **Lead Summary:** **കുറ്റ്യാടി: ** 71 -ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ വടകര താലൂക്ക് തല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ എം.എൽ.എ കെ.പി കുഞ്ഞമ്മദ് നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി: ** 71 -ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ വടകര താലൂക്ക് തല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ എം.എൽ.എ കെ.പി കുഞ്ഞമ്മദ് നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി.

സഹകരണ വകുപ്പ് അസി.രജിസ്ട്രാർ കെ.വി ഷാജി, സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ അംഗം എൻ.കെ രാമചന്ദ്രൻ, യൂണിറ്റ് ഇൻസ്പെക്ടർ ധനരാജ്, റോമാ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ്, എ.സി അബ്ദുൽ മജീദ്,

കെ.പി രവീന്ദ്രൻ, കെ.ശ്രീധരൻ, പി.പ്രഭാകരൻ, കെ.പ്രേമൻ, കെ.കെ പാർഥൻ, പി.എം ദിനേശൻ, ആർ.പി വിനോദ് കുമാർ, രാധിക ചിറയിൽ, ബോബി മൂക്കൻതോട്ടം എന്നിവർ സംസാരിച്ചു. പി.സി രവീന്ദ്രൻ സ്വാഗതവും കെ.ബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249978/cooperation-celebration-vadakara-taluk-inaguration-kuttiadi-panchayathhall)