---
title: "#Cpim | ഇനി സമ്മേളനം; സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും ട്രേഡ് യൂണിയൻ സംഗമവും"
english_title: "#Conference #meeting #indentured #laborers #tradeunion #meeting #cpim #kunummal #conference"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249993/conference-meeting-indentured-laborers-tradeunion-meeting-cpim-kunummal-conference"
published_at: "2024-11-17T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739df57968e1_tradecenter.jpg"
keywords: []
---

# #Cpim | ഇനി സമ്മേളനം; സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും ട്രേഡ് യൂണിയൻ സംഗമവും

> **Lead Summary:** **കായക്കൊടി: **സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും ട്രേഡ് യൂണിയൻ സംഗമവും സംഘടിപ്പിച്ചു.

## Article Content

**കായക്കൊടി: **സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും ട്രേഡ് യൂണിയൻ സംഗമവും സംഘടിപ്പിച്ചു.

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻറെ ഭാഗമായി നവംബർ 23,24 നാണ് സിപിഐഎം കുന്നുമ്മൽ ഏരിയ സമ്മേളനം സംഘടിപ്പിക്കുന്നത് .

ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് കായക്കൊടിയിൽ സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളി സംഗമം എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു.

കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി.വത്സൻ അധ്യക്ഷനായി സിപിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി ചന്ദ്രി, ഏരിയ ട്രഷറർ ഗീത രാജൻ എന്നിവർ സംസാരിച്ചു. സിപിഐഎം കായക്കൊടി ലോക്കൽ സെക്രട്ടറി പി.പി സനീഷ് സ്വാഗതവും.യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സി രാജൻ നന്ദിയും പറഞ്ഞു.

ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ കൈവേലിയിൽ സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സംഗമം സി ഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ.എം റഷീദ് അധ്യക്ഷനായി കെസിഇയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ രാമചന്ദ്രൻ,

സിപിഐഎം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ.കെ സുരേഷ്, കെസിഇയു ജില്ലാ സെക്രട്ടറി എം കെ ശശി, സുധീഷ് എടോനി, സി.എൻ ബാലകൃഷ്ണൻ, ടി പി പവിത്രൻ. കെ പ്രമുലേഷ് എന്നിവർ സംസാരിച്ചു. വി നാണു സ്വാഗതവും സിഐടിയു കുന്നുമ്മൽ ഏരിയാ പ്രസിഡൻ്റ് ടി കെ ബിജു നന്ദിയും പറഞ്ഞു.

അതേസമയം , ഇന്ന് പതാക ദിനത്തിന്റെ ഭാഗമായ കൊടിമര ജാഥ അല്പസമയത്തിനുള്ളിൽ കുണ്ടുതോട് പാപ്പച്ചൻ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ആറാമിക്കും. രാത്രി 7 .45 ഓടെ കൈവേലിയിൽ സമാപിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249993/conference-meeting-indentured-laborers-tradeunion-meeting-cpim-kunummal-conference)