---
title: "#Cpim | സി.പി.ഐഎമ്മിന്റെ കുന്നുമ്മൽ ഏരിയ സമ്മേളന കൊടിമര ജാഥയ്ക്ക്  തുടക്കമായി"
english_title: "#Kunummal #area #conference #CPIM #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249999/kunummal-area-conference-cpim-started-new"
published_at: "2024-11-17T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739f2d4f2da8_kodimarajadha.jpg"
keywords: []
---

# #Cpim | സി.പി.ഐഎമ്മിന്റെ കുന്നുമ്മൽ ഏരിയ സമ്മേളന കൊടിമര ജാഥയ്ക്ക്  തുടക്കമായി

> **Lead Summary:** **കുറ്റ്യാടി: **സി.പി.ഐഎമ്മിന്റെ കുന്നുമ്മൽ ഏരിയ സമ്മേളന കൊടിമര ജാഥയ്ക്ക് കുണ്ടുതോടിൽ തുടക്കമായി.

## Article Content

**കുറ്റ്യാടി: **സി.പി.ഐഎമ്മിന്റെ കുന്നുമ്മൽ ഏരിയ സമ്മേളന കൊടിമര ജാഥയ്ക്ക് കുണ്ടുതോടിൽ തുടക്കമായി.

പതാക ദിനമായ ഇന്ന് വൈകീട്ട് ആറുമണിയോടെ കുണ്ടുതോട് രക്തസാക്ഷി പാപ്പച്ചന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നും കൊടിമര ജാഥ പുറപ്പെട്ടു. സംഘടകസമിതി അംഗം എം.കെ ശശി ജാഥ നയിച്ചു.

രക്തസാക്ഷി കെ പി രവിന്ദ്രൻ്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് പതാക ജാഥാ ലീഡർ പി നാണുവിൻ്റെ നേതൃത്വത്തിലും ആരംഭിക്കും.ഇരുജാഥകളും കൈവേലിയിലെ പൊതുസമ്മേളന നഗറായ എ കെ കണ്ണൻ നഗറിൽ സംഗമിച്ച് പതാക ഉയർത്തും.

നവംബർ 23,24 ദിവസങ്ങളിലായി സി.പി.ഐഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻറെ ഭാഗമായാണ് പാർട്ടി ഏരിയ സമ്മേളനം സംഘടിപ്പിക്കുന്നത് .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249999/kunummal-area-conference-cpim-started-new)