---
title: " #Afthabjafer | നാടിന് അഭിമാനം; ബ്ലാക്ക് ബെൽറ്റ് താരം അഫ്താബ് ജാഫറിന് അനുമോദനം "
english_title: "#Proud #country #blackbelt #star #aftabjafer"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250039/proud-country-blackbelt-star-aftabjafer"
published_at: "2024-11-17T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673a2294e6290_afthabjafer.jpg"
keywords: []
---

#  #Afthabjafer | നാടിന് അഭിമാനം; ബ്ലാക്ക് ബെൽറ്റ് താരം അഫ്താബ് ജാഫറിന് അനുമോദനം 

> **Lead Summary:** **ചെറിയകുമ്പളം: ** ദേശീയ സ്കൂൾ ഗെയിംസ് ജുഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി നാടിന് അഭിമാനമായി മാറിയ ടി.എം.എ ബ്ലാക്ക് ബെൽറ്റ് കൂടിയായ അഫ്താബ് ജാഫറിന് ട്രഡീഷണൽ മാർഷ്യൽ അക്കാദമി ആദരിച്ചു.

## Article Content

**ചെറിയകുമ്പളം: ** ദേശീയ സ്കൂൾ ഗെയിംസ് ജുഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി നാടിന് അഭിമാനമായി മാറിയ ടി.എം.എ ബ്ലാക്ക് ബെൽറ്റ് കൂടിയായ അഫ്താബ് ജാഫറിന് ട്രഡീഷണൽ മാർഷ്യൽ അക്കാദമി ആദരിച്ചു.

ടി.എം.എ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് മെമ്പർ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.ടി.എം.എ വൈസ് പ്രസിഡണ്ട് വി.പി റിയാസ് അദ്ധ്യക്ഷത വഹിച്ചു.

അഫ്താബ് ജാഫറിനുള്ള ടി.എം.എ യുടെ സ്നേഹോപഹാരം പി.എം ബഷീറും,അൻസൽ എ.കെയും ചേർന്ന് സമർപ്പിച്ചു.നസീർ ആനേരി ഉബൈദ് വാഴയിൽ, വി.എം മൊയ്തു, പി.ഹസീസ് മാസ്റ്റർ,ഡോ. ജാവേദ് അഹമ്മദ് സെൻസായി, സിറാജ് വി.പി എന്നിവർ ആശംസ പ്രസംഗം നടത്തി.

ചടങ്ങിന് ടി.എം.എ ചീഫ് ഇസ്ട്രക്ടർ റെൺഷി നൗഷാദ് എ.കെ സ്വാഗതവും സെമ്പായി റജ ഫാത്തിമ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250039/proud-country-blackbelt-star-aftabjafer)