---
title: "#Cpim | പതാക ഉയർന്നു; സിപിഐഎം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്  തുടക്കമായി "
english_title: "#Conference #begins #kunummal #area #conference"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250102/conference-begins-kunummal-area-conference-NEW"
published_at: "2024-11-18T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ad605ed5dd_pathakaa.jpg"
keywords: []
---

# #Cpim | പതാക ഉയർന്നു; സിപിഐഎം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്  തുടക്കമായി 

> **Lead Summary:** **കുറ്റ്യാടി: **സിപിഐഎം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു.

## Article Content

**കുറ്റ്യാടി: **സിപിഐഎം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു.

കൊടിമര ജാഥ രക്തസാക്ഷി പാപ്പച്ചന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനംചെയ്ത് ജാഥാ ലീഡർ എം.കെ ശശിയുടെ നേതൃത്വത്തിലും പതാക ജാഥ രക്തസാക്ഷി കെ.പി രവീന്ദ്രന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്ത് ജാഥ ലീഡർ പി നാണുവിന്റെ നേതൃത്വത്തിലും നിരവധി വാഹനങ്ങളുടെയും ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയിൽ കൈവേലിയിൽ എ.കെ കണ്ണന്റെ നാമധേയത്തിലുള്ള പൊതുസമ്മേളന നഗരിയിൽ എത്തിച്ചു.

കൺവീനർ സുധീഷ് എടോനി കൊടിമരം ഏറ്റുവാങ്ങി.

ട്രഷറർ കെ ബാബു പതാക ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ ടി പി പവിത്രൻ പതാക ഉയർത്തി. കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, കെ പ്രമുലേഷ് എന്നിവർ സംസാരിച്ചു. സുധീഷ് എടോനി സ്വാഗതവും എൻ കെ ലീല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250102/conference-begins-kunummal-area-conference-NEW)