---
title: "#Kalolsavam | കുന്നുമ്മൽ ഉപജില്ലാ കലോത്സവം; സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു"
english_title: "#kunummal #subdistrict #arts #festival #concluding #session #inaugurated #minister #ramachandrankadanapalli."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250147/kunummal-subdistrict-arts-festival-concluding-session-inaugurated-minister-ramachandrankadanapalli-NEW"
published_at: "2024-11-18T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673af49eae309_kunnummal_kalolsavam.jpg"
keywords: []
---

# #Kalolsavam | കുന്നുമ്മൽ ഉപജില്ലാ കലോത്സവം; സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വട്ടോളി: ** വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ വെച്ച് നടന്ന കുന്നുമ്മൽ ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വട്ടോളി: ** വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ വെച്ച് നടന്ന കുന്നുമ്മൽ ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ കുറ്റ്യാടി ജിഎച്ച്എസ്എസും ഹൈസ്കൂൾ വിഭാഗത്തിൽ വട്ടോളി സംസ്കൃതം ഹൈസ്കൂളും യുപി യിൽ നടുപ്പൊയിൽ യുപി സ്കൂളും എൽപി വിഭാഗത്തിൽ ചങ്ങരംകുളം യുപി സ്കൂളും ചാമ്പ്യന്മാരായി.

എൽപി ഒഴികെ മൂന്ന് വിഭാഗത്തിലും വട്ടോളി ഹയർസെക്കൻഡറിക്കാണ് രണ്ടാം സ്ഥാനം.സംസ്കൃതോത്സവത്തിൽ വട്ടോളി നാഷണലും ഹൈസ്കൂൾ ദേവർകോവിൽ കെവികെഎം സ്കൂളും യുപി ഒന്നാം സ്ഥാനം നേടി.

വട്ടോളി സംസ്കൃതം എച്ച്എസ് നരിപ്പറ്റ ആർഎൻഎംഎച്ച്എസ്എസ് എന്നിവ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനം നേടി. ചങ്ങരംകുളം യുപി, വട്ടോളി സംസ്കൃതം സ്കൂൾ എന്നിവ യുപിയിൽ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

അറബിക് സാഹിത്യോത്സവത്തിൽ സംസ്കൃതം എച്ച്എസും ഹൈസ്കൂൾ ദേവർകോവിൽ കെവികെഎം സ്കൂളും യുപി അടുക്കത്ത് എംഎൽപിയും കള്ളാട് എൽപി സ്കൂളും ജേതാക്കളായി.

പാതിരിപ്പറ്റ യുപി, അടുക്കത്ത് എൻഎംഎംയുപി, കുറ്റ്യാടി എംഐയുപി, നരിപ്പറ്റ യുപി, വടയം സൗത്ത് എൽപി, ജിഎൽ പി കുണ്ടുതോട്, ജിഎച്ച്എസ്എസ് കുറ്റ്യാടി, വേളം എച്ച്എസ്എസ് എന്നീ സ്കൂളുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

ചടങ്ങിൽ എംഎൽഎ ഇ കെ വിജയൻ  അധ്യക്ഷനായി. കെ കെ ലതിക, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ റീത്ത, പ്രധാനാധ്യാപിക വി പി ശ്രീജ തുടങ്ങിയവർ സംസാരിച്ചു. എഇഒ പി.എം അബ്ദുറഹ്മാൻ ട്രോഫികൾ വിതരണംചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250147/kunummal-subdistrict-arts-festival-concluding-session-inaugurated-minister-ramachandrankadanapalli-NEW)