---
title: " #wildboarattack | കാട്ടുപന്നി ആക്രമണം; സ്കൂട്ടറിൽ പത്രവുമായി പോയ ഏജന്റിന് പരിക്ക്  "
english_title: "#wildboarattack #Agent #injured #scooter"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250362/wildboarattack-agent-injured-scooter-new"
published_at: "2024-11-19T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c309c2e0dc_boar.jpg"
keywords: []
---

#  #wildboarattack | കാട്ടുപന്നി ആക്രമണം; സ്കൂട്ടറിൽ പത്രവുമായി പോയ ഏജന്റിന് പരിക്ക്  

> **Lead Summary:** **കാവിലുംപാറ: **ഇന്ന് കാലത്ത് കാവിലുംപാറ പഞ്ചായത്തിലെ ആനക്കുളം ഭാഗത്ത് പത്രവിതരണം നടത്തുകയായിരുന്ന പത്രം ഏജൻ്റ് പി.പി ചന്ദ്രന് കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റു.

## Article Content

**കാവിലുംപാറ: **ഇന്ന് കാലത്ത് കാവിലുംപാറ പഞ്ചായത്തിലെ ആനക്കുളം ഭാഗത്ത് പത്രവിതരണം നടത്തുകയായിരുന്ന പത്രം ഏജൻ്റ് പി.പി ചന്ദ്രന് കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റു.

വെളുപ്പിന് അഞ്ചുമണിക്കായിരുന്നു സംഭവം. സ്കൂട്ടറിൽ പത്രവുമായി പോവുകയായിരുന്ന ചന്ദ്രന്റെ വണ്ടിയുടെ മുൻപിലേക്ക് പന്നി കുറുകെ ചാടുകയായിരുന്നു.തുടർന്ന് ചന്ദ്രൻ റോഡിലേക്ക് വീഴുകയും,പന്നി ഓടി രക്ഷപ്പെടുകയുമായിരുന്നു.

വീഴ്ചയിൽ പരിക്കേറ്റ ചന്ദ്രനെ കുറ്റ്യാടി ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കി വിടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250362/wildboarattack-agent-injured-scooter-new)