---
title: "#KIFBIapproval | കിഫ്ബി അംഗീകാരം; ജാനകിക്കാട് ചവറംമൂഴി പാലം നിർമാണത്തിന് 9.71 കോടി"
english_title: "#Kifbi #approval #9.71 #crore #construction #Janakikkad #Chavarammoozhi #Bridge"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250576/kifbi-approval-971-crore-construction-janakikkad-chavarammoozhi-bridge"
published_at: "2024-11-20T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d704b53b73_KIFBI.jpg"
keywords: []
---

# #KIFBIapproval | കിഫ്ബി അംഗീകാരം; ജാനകിക്കാട് ചവറംമൂഴി പാലം നിർമാണത്തിന് 9.71 കോടി

> **Lead Summary:** കുറ്റ്യാടി: ജാനകിക്കാട് ചവറമുഴിപാലം നിർമാണത്തിന് കിഫ്ബി അംഗീകാരം.

## Article Content

കുറ്റ്യാടി: ജാനകിക്കാട് ചവറമുഴിപാലം നിർമാണത്തിന് കിഫ്ബി അംഗീകാരം.

ഇന്നലെ ചേർന്ന യോഗം പാലം നിർമിക്കാൻ 9.71 കോടി രൂപ അനുവദിച്ചു. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ടി.പി.രാമകൃഷ്ണ‌ൻ എംഎൽഎയുടെ പ്രയത്നമാണു ഫലം കണ്ടത്.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിനെയും നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണു പാലം.

മലയോര ഹൈവേ യാഥാർത്ഥ്യമാകുമ്പോൾ പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി നിയോജക മണ്ഡലങ്ങൾക്ക് ഇടയിലുള്ള പ്രധാനപാലമായിരിക്കും ഇത്.

ഇക്കോ ടൂറിസം മേഖലയായ ജാനകിക്കാട് മേഖലയിലാണു പാലം നിർമ്മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250576/kifbi-approval-971-crore-construction-janakikkad-chavarammoozhi-bridge)