---
title: "#MIUPSchool | അനുമോദന സദസ്സും വിജയാഘോഷവും സംഘടിപ്പിച്ച് എം.ഐ.യു.പി സ്‌കൂൾ "
english_title: "#MIUP #School #organized #valedictory #meeting #victory #celebration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250613/miup-school-organized-valedictory-meeting-victory-celebration"
published_at: "2024-11-20T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d92238856d_MIUP_SCHOOL.jpg"
keywords: []
---

# #MIUPSchool | അനുമോദന സദസ്സും വിജയാഘോഷവും സംഘടിപ്പിച്ച് എം.ഐ.യു.പി സ്‌കൂൾ 

> **Lead Summary:** **കുറ്റ്യാടി: **എം.ഐ.യു.പി സ്‌കൂളില്‍ നിന്നും ദേശീയ തൈക്കണ്ടോ മത്സരത്തില്‍ പങ്കെടുത്ത ബിദുല്‍ വിജേഷിനെയും സംസ്ഥാന ഒളിമ്പിക്‌സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും കലാമേളയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി റോഡ്‌ ഷോയും അനുമോദന സദസ്സും നടത്തി.

## Article Content

**കുറ്റ്യാടി: **എം.ഐ.യു.പി സ്‌കൂളില്‍ നിന്നും ദേശീയ തൈക്കണ്ടോ മത്സരത്തില്‍ പങ്കെടുത്ത ബിദുല്‍ വിജേഷിനെയും സംസ്ഥാന ഒളിമ്പിക്‌സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും കലാമേളയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി റോഡ്‌ ഷോയും അനുമോദന സദസ്സും നടത്തി.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.പി ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ്പ്രസിഡന്റ് പി പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ലത്തീഫ് കരണ്ടോട്, കിണറ്റുംകണ്ടി അമ്മദ്, നാസര്‍ തെയ്യുള്ളതില്‍, ശ്രീജേഷ് ഊരത്ത്, രഗില്‍ ടി, വി.പി മൊയ്ദു, ജിതിന്‍ കെ.കെ, കെ സാദത്ത്, അപര്‍ണ വി, ബാബു വി,എ ഷെരീഫ്, ഹഫീഫ് കെ.പി.ആര്‍, ജിയാദ് ജമാല്‍, അനൂജ് ലാല്‍, ബെര്‍ജിസ് എന്നിവര്‍ സംസാരിച്ചു.

ഹെഡ്മിസ്‌ട്രെസ്സ് ജമീല പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി സാജിദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250613/miup-school-organized-valedictory-meeting-victory-celebration)