---
title: "#Jaundice | മഞ്ഞപ്പിത്ത വ്യാപനം; കാവിലുംപാറയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി "
english_title: "#Jaundice #Defense #operations #intensified #Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250784/jaundice-defense-operations-intensified-kavilumpara-new"
published_at: "2024-11-21T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ecc28d429b_manjappitham.jpg"
keywords: []
---

# #Jaundice | മഞ്ഞപ്പിത്ത വ്യാപനം; കാവിലുംപാറയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി 

> **Lead Summary:** **കാവലുംപാറ:**കാവലുംപാറ ഗ്രാമപഞ്ചായത്തിൽ പലയിടങ്ങളിലും മഞ്ഞപ്പിത്ത രോഗം ഉണ്ടായതിനെ തുടർന്ന് കുണ്ടുതോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

## Article Content

**കാവലുംപാറ:**കാവലുംപാറ ഗ്രാമപഞ്ചായത്തിൽ പലയിടങ്ങളിലും മഞ്ഞപ്പിത്ത രോഗം ഉണ്ടായതിനെ തുടർന്ന് കുണ്ടുതോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

പന്ത്രണ്ട്, പതിമൂന്ന് വാർഡുകളിലെ വീടുകളിലെ കുടിവെള്ള ശ്രോതസുകളിൽ ക്ലോറിനേഷനും ആളുകളിൽ ആരോഗ്യ ബോധ വൽക്കരണവും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ജി ജോർജ് മാസ്റ്റർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ പി. ബിജു , ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ  ജോബി അഗസ്റ്റിൻ, മുഹമ്മദ് സാബു എസ്, ഷിൻസ് വി എസ് സിസ്റ്റർ,  ലിറ്റ്ന തോമസ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250784/jaundice-defense-operations-intensified-kavilumpara-new)