---
title: " #Health Department | കുറ്റ്യാടിയിൽ ഉപ്പ് വെള്ളത്തിലിട്ട നെല്ലിക്ക, മാങ്ങ മുതലായ ഭക്ഷ്യവസ്തുക്കളുടെ വില്പന നിരോധിച്ചു "
english_title: "#Sale #food #items #gooseberry #mango #salt #water #banned #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250912/sale-food-items-gooseberry-mango-salt-water-banned-kuttiadi-new"
published_at: "2024-11-21T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f4ff22c033_banned.jpg"
keywords: []
---

#  #Health Department | കുറ്റ്യാടിയിൽ ഉപ്പ് വെള്ളത്തിലിട്ട നെല്ലിക്ക, മാങ്ങ മുതലായ ഭക്ഷ്യവസ്തുക്കളുടെ വില്പന നിരോധിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങൾ/വഴിയോര വില്പനശാലകൾ എന്നിവ വഴി ഉപ്പ് വെള്ളത്തിലിട്ട നെല്ലിക്ക, മാങ്ങ മുതലായ ഭക്ഷ്യവസ്തുക്കളുടെ വില്പന നിരോധിച്ചതായി ആരോഗ്യ വകുപ്പ് നിർദ്ദേശം.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങൾ/വഴിയോര വില്പനശാലകൾ എന്നിവ വഴി ഉപ്പ് വെള്ളത്തിലിട്ട നെല്ലിക്ക, മാങ്ങ മുതലായ ഭക്ഷ്യവസ്തുക്കളുടെ വില്പന നിരോധിച്ചതായി ആരോഗ്യ വകുപ്പ് നിർദ്ദേശം.

കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഗുരുതരമായ പൊതുജന ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി അറിയിച്ചതിൻറെ ഭാഗമായാണ് ഇവയുടെ വില്പന നിരോധിക്കുന്നത് .

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു..

ആയതിനാൽ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഇത്തരം വില്പന താല്ക്കാലികമായി നിരോധിച്ചതായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250912/sale-food-items-gooseberry-mango-salt-water-banned-kuttiadi-new)