---
title: " #Arrest | കുറ്റ്യാടി ടൗ​ണി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന്​ ആ​ക്ര​മി​ച്ച സംഭവം; മൂ​ന്ന്​ പേർ അ​റ​സ്റ്റി​ൽ"
english_title: "#incident #which #youth #attacked #gang #Kuttiadi #Town #Three #people #under #arrest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250969/incident-which-youth-attacked-gang-kuttiadi-town-three-people-under-arrest"
published_at: "2024-11-22T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674011b4aa510_WhatsApp_Image_2024-11-22_at_9.15.41_AM.jpeg"
keywords: []
---

#  #Arrest | കുറ്റ്യാടി ടൗ​ണി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന്​ ആ​ക്ര​മി​ച്ച സംഭവം; മൂ​ന്ന്​ പേർ അ​റ​സ്റ്റി​ൽ

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ടൗ​ണി​ൽ മ​ണി​യൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​വാ​സി യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന്​ ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ മൂ​ന്ന്​ ബി.​ജെ.​പി​ക്കാ​ർ​കൂ​ടി അ​റ​സ്റ്റി​ൽ.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ടൗ​ണി​ൽ മ​ണി​യൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​വാ​സി യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന്​ ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ മൂ​ന്ന്​ ബി.​ജെ.​പി​ക്കാ​ർ​കൂ​ടി അ​റ​സ്റ്റി​ൽ.

ക​ഴി​ഞ്ഞ 14ന്​ ​മ​ണി​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യും കാ​ർ ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ​ യു​വ​മോ​ർച്ച ജി​ല്ല സെ​ക്ര​ട്ട​റി ദി​പി​ൻ ബാ​ല​കൃ​ഷ്​​ണ​ൻ പേ​രാ​മ്പ്ര, ഷൈ​ജു ഉ​ത്രോ​ത്ത്​ മീ​ത്ത​ൽ പേ​രാ​മ്പ്ര, ഘോ​ഷി​ത്ത്​ വെ​ള്ളി​യൂ​ർ എ​ന്നി​വ​രെ​യാ​ണ്​ കു​റ്റ്യാ​ടി സി.​ഐ കൈ​ലാ​സ് നാ​ഥ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

മൂ​വ​രെ​യും നാ​ദാ​പു​രം ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ഈ ​കേ​സി​ൽ നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യ ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി രൂ​പേ​ഷും റി​മാ​ൻ​ഡി​ലാ​ണു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250969/incident-which-youth-attacked-gang-kuttiadi-town-three-people-under-arrest)