---
title: "#KozhikodeRevenueDistrictKalolsavam2024 | തുള്ളൽ കളിയിൽ; ദേവയുക്ത പ്രജീഷ് തന്നെ ഓട്ടൻതുള്ളലിലെ താരം   "
english_title: "#DevayuktaPrajeesh #himself #star #Ottenthullal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250996/devayuktaprajeesh-himself-star-ottenthullal"
published_at: "2024-11-22T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740245549a71_otten_thullal.jpg"
keywords: []
---

# #KozhikodeRevenueDistrictKalolsavam2024 | തുള്ളൽ കളിയിൽ; ദേവയുക്ത പ്രജീഷ് തന്നെ ഓട്ടൻതുള്ളലിലെ താരം   

> **Lead Summary:** **കുന്നുമ്മൽ: **കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ തുള്ളൽ കളിയിൽ പതിവ് തെറ്റിക്കാതെ ഒരു മിടുക്കി. ഓട്ടൻതുള്ളലിലെ താരം ദേവയുക്ത പ്രജീഷ് തന്നെ.

## Article Content

**കുന്നുമ്മൽ: **കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ തുള്ളൽ കളിയിൽ പതിവ് തെറ്റിക്കാതെ ഒരു മിടുക്കി. ഓട്ടൻതുള്ളലിലെ താരം ദേവയുക്ത പ്രജീഷ് തന്നെ.

യുപി വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദേവയുക്ത പ്രജീഷ് കുന്നുമ്മൽ സബ്ജില്ലയിലെ ചങ്ങരംകുളം യുപി സ്കൂൾ വിദ്യാർത്ഥിനിയാണ്.

തുടർച്ചയായി രണ്ടാംവർഷവും ജില്ലയിൽ മികച്ചവിജയം കൈവരിക്കാൻ കഴിഞ്ഞു.

കഴിഞ്ഞ വർഷം ജില്ലയിൽ ഒന്നാസ്ഥാനം നേടിയിരുന്നു.

കല്ലാച്ചി പയതോങ്ങ് സ്വദേശിയായ പ്രജീഷിന്റെയും ചങ്ങരംകുളം യുപി സ്കൂൾ അധ്യാപികയായ ദൃശ്യയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250996/devayuktaprajeesh-himself-star-ottenthullal)