---
title: "#Complaint | അതിക്രമം; പൂക്കാട് സ്ഥലം കൈയ്യേറി കൃഷി നശിപ്പിച്ചതായി പരാതി"
english_title: "#Complaint #Pookadu #land #encroached #destroyed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251022/complaint-pookadu-land-encroached-destroyed"
published_at: "2024-11-22T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674037eaf0d54_distroyed.jpg"
keywords: []
---

# #Complaint | അതിക്രമം; പൂക്കാട് സ്ഥലം കൈയ്യേറി കൃഷി നശിപ്പിച്ചതായി പരാതി

> **Lead Summary:** **തൊട്ടില്‍പ്പാലം: **കാവിലുംപാറ വില്ലേജിലെ പൂക്കാട് റോഡിനടുത്തുള്ള സ്ഥലം സാമൂഹ്യവിരുദ്ധർ കൈയ്യേറി കൃഷിയും കൃഷിഭൂമിയും നശിപ്പിച്ചു.

## Article Content

**തൊട്ടില്‍പ്പാലം: **കാവിലുംപാറ വില്ലേജിലെ പൂക്കാട് റോഡിനടുത്തുള്ള സ്ഥലം സാമൂഹ്യവിരുദ്ധർ കൈയ്യേറി കൃഷിയും കൃഷിഭൂമിയും നശിപ്പിച്ചു.

കുറ്റ്യാടി കിഴക്കേ കടേക്കച്ചാലില്‍ റാബിയയുടെ ഭര്‍ത്താവ് കൂരീന്റവിട പരേതനായ അബ്ദുല്‍കരീം എന്നയാളുടെ പേരിലുള്ള സ്ഥലത്താണ് അതിക്രമം നടന്നിരിക്കുന്നത്.

മുമ്പൊരിക്കൽ ഇതേ സ്ഥലം ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ റോഡിനു വേണ്ടി ഇടിച്ചിരുന്നു.

ഇപ്പോള്‍ അതേ റോഡ് വീതി കൂട്ടാന്‍ സ്ഥലം കൊടുക്കണമെന്നാവശ്യപ്പെട്ട് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ആളുകള്‍ വീട്ടില്‍ വന്നിരുന്നതായി റാബിയ പറഞ്ഞു.

സ്ഥലം വിട്ടുകൊടുക്കാന്‍ അവര്‍ക്ക് സമ്മതമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൂക്കാട് റോഡിനടുത്തുള്ള ഇവരുടെ 1 ഏക്കര്‍ 65 സെന്റ് സ്ഥലം സാമൂഹ്യദ്രോഹികള്‍ കൈയ്യേറി നശിപ്പിച്ചതായി റാബിയ തൊട്ടില്‍പ്പാലം പോലീസിന് പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251022/complaint-pookadu-land-encroached-destroyed)