---
title: "#Congress | വടയം രാഘവൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ് "
english_title: "#Vadayam #Raghavan #Master #commemoration #organized #Congress"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251073/vadayam-raghavan-master-commemoration-organized-congress"
published_at: "2024-11-22T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740601cd9a6e_ragavan_master.jpg"
keywords: []
---

# #Congress | വടയം രാഘവൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ് 

> **Lead Summary:** **കുറ്റ്യാടി:** പ്രമുഖ കോൺഗ്രസ്സ് നേതാവും, മുൻ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വടയം രാഘവൻ മാസ്റ്റർ അനുസ്മരണം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തി.

## Article Content

**കുറ്റ്യാടി:** പ്രമുഖ കോൺഗ്രസ്സ് നേതാവും, മുൻ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വടയം രാഘവൻ മാസ്റ്റർ അനുസ്മരണം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തി.

വീട്ടുവളപ്പിലെ സ്‌മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്തു.

പിന്നീട് നടന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്‌തു.

മണ്ഡലം പ്രസിഡൻ്റ് പി.കെ സുരേഷ് അധ്യക്ഷത വഹിച്ചു.

ടി സുരേഷ് ബാബു, എൻ.സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, രാഹുൽ ചാലിൽ , തയ്യിൽ നാണു, വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, കെ.പി രാജൻ, ബാബു പൂക്കുന്നമ്മൽ, പി.പി ദിനേശൻ ഊരത്ത് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251073/vadayam-raghavan-master-commemoration-organized-congress)