---
title: "#WaterAuthority | കുടിവെള്ള ചാര്‍ജ്ജ്; വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ കുറ്റ്യാടിയില്‍ സ്വികരിക്കും"
english_title: "#Drinking #water #charges #Water #Authority #accept #bills #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251245/drinking-water-charges-water-authority-accept-bills-kuttiadi"
published_at: "2024-11-23T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67418d4d3b024_wate_athority.jpg"
keywords: []
---

# #WaterAuthority | കുടിവെള്ള ചാര്‍ജ്ജ്; വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ കുറ്റ്യാടിയില്‍ സ്വികരിക്കും

> **Lead Summary:** **കുറ്റ്യാടി: **കേരളാ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ബില്ലുകള്‍ എല്ലാ മാസവും 25, 26 തീയ്യതികളില്‍ കുറ്റ്യാടി റിവര്‍ റോഡിലുള്ള ഓഫീസില്‍ സ്വീകരിക്കും.

## Article Content

**കുറ്റ്യാടി: **കേരളാ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ബില്ലുകള്‍ എല്ലാ മാസവും 25, 26 തീയ്യതികളില്‍ കുറ്റ്യാടി റിവര്‍ റോഡിലുള്ള ഓഫീസില്‍ സ്വീകരിക്കും.

ഈ തീയ്യതികളില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അവധി ദിവസമായാല്‍ തൊട്ടടുത്തുള്ള പ്രവൃത്തി ദിവസം വാട്ടര്‍ ചാര്‍ജ്ജ് അടക്കാവുന്നതാണ്.

വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയിട്ടുള്ളതും പ്രവര്‍ത്തന രഹിതവുമായ വാട്ടര്‍ മീറ്ററുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ വാട്ടര്‍ കണക്ഷനുകള്‍ യാതൊരു മുന്നറിയിപ്പില്ലാതെ വിഛേദിക്കുമെന്നും പേരാമ്പ്ര അസി: എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251245/drinking-water-charges-water-authority-accept-bills-kuttiadi)