---
title: "#Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്"
english_title: "#Assembly #Book #Festival #Quiz #Regional #competition #December3"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251484/assembly-book-festival-quiz-regional-competition-december3"
published_at: "2024-11-24T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743578504720_quizcompition.jpg"
keywords: []
---

# #Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്

> **Lead Summary:** **കുറ്റ്യാടി: **കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ ഭാഗമായി ഹൈസ്‌കൂള്‍ - ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍, കോളേജ് (ബിരുദ - ബിരുദാനന്തര) വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

## Article Content

**കുറ്റ്യാടി: **കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ ഭാഗമായി ഹൈസ്‌കൂള്‍ - ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍, കോളേജ് (ബിരുദ - ബിരുദാനന്തര) വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം മേഖലകളിലായി പ്രാഥമിക മത്സരങ്ങളും നിയമസഭാ മന്ദിരത്തില്‍ വച്ച് ഫൈനല്‍ മത്സരങ്ങളും സംഘടിപ്പിക്കും.

പൊതുജനങ്ങള്‍ക്കായുളള പ്രാഥമിക - ഫൈനല്‍ മത്സരങ്ങള്‍ നിയമസഭാ മന്ദിരത്തില്‍ വച്ചാണ് നടക്കുക. ഒരു സ്‌കൂള്‍ - കോളേജില്‍ നിന്നും പരമാവധി രണ്ടു വീതം ടീമുകള്‍ക്ക് പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251484/assembly-book-festival-quiz-regional-competition-december3)