---
title: "#Congress | സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടെ സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു -കോൺഗ്രസ് "
english_title: "#Cooperatives #trying #take #over #CPM #Congress #government #connivance"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/252175/cooperatives-trying-take-over-cpm-congress-government-connivance"
published_at: "2024-11-27T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746f12dbd391_congress.jpg"
keywords: []
---

# #Congress | സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടെ സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു -കോൺഗ്രസ് 

> **Lead Summary:** **കാവിലുംപാറ: ** കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് അടക്കം പോലീസിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് യഥാർത്ഥ വോട്ടർമാരെ ഭീഷണിപ്പെടുത്തി സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടു കൂടി സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.

## Article Content

**കാവിലുംപാറ: ** കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് അടക്കം പോലീസിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് യഥാർത്ഥ വോട്ടർമാരെ ഭീഷണിപ്പെടുത്തി സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടു കൂടി സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.

ഈ നടപടിക്കെതിരെ മൂന്നാം തീയതി നടക്കുന്ന പോലീസ് കമ്മീഷൻ ഓഫീസ് മാർച്ച് ഓരോ പഞ്ചായത്തിൽ നിന്നും നൂറിൽ കുറയാത്ത ആളെ പങ്കെടുപ്പിക്കുവാൻ കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജമാൽ കോരം കോട്ട് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർമാരായ കെ ടി ജയിംസ് സത്യൻ കടിയങ്ങാട്, നേതാക്കളായ കെ.പി രാജൻ കോരങ്ങോട്ടു മൊയ്തു കെ കുഞ്ഞാലി മാഷ് എന്നിവർ പ്രസംഗിച്ചു ബ്ലോക്ക് സെക്രട്ടറി പപ്പൻ തൊട്ടിൽപ്പാലം സ്വാഗതവും മുകുന്ദൻ മരുതോങ്കര നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/252175/cooperatives-trying-take-over-cpm-congress-government-connivance)