---
title: "#Kuttiadithalukhospital | വയോജനങ്ങൾക്കൊപ്പം; കുറ്റ്യാടി താലൂക്ക് ആശുപത്രി വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു "
english_title: "#elderly #Kuttyadi #Taluk #Hospital #organized #friendlymeet"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/252196/elderly-kuttyadi-taluk-hospital-organized-friendlymeet"
published_at: "2024-11-27T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674707b61a2aa_kuttiadi_thaluk_hospital.jpg"
keywords: []
---

# #Kuttiadithalukhospital | വയോജനങ്ങൾക്കൊപ്പം; കുറ്റ്യാടി താലൂക്ക് ആശുപത്രി വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ വയോജന സംഗമം നടത്തി.സംഗമത്തിൽ കണ്ണട വിതരണവും നടത്തി.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ വയോജന സംഗമം നടത്തി.സംഗമത്തിൽ കണ്ണട വിതരണവും നടത്തി.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് മോഹൻദാസ് അധ്യക്ഷതവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിന മോഹൻ ആശംസ നേർന്നു. മറ്റു ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക്‌ താലൂക്ക് ആശുപത്രി കുറ്റ്യാടിയിലെ സൂപ്രണ്ട് ഡോ.ഷാജഹാൻ, വയോജന കാലത്തെ ആരോഗ്യ പരിചരണത്തെക്കുറിച്ചും വ്യായാമത്തെ കുറിച്ചും ക്ലാസ്സ് എടുത്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് വിനോദം വിജ്ഞാനം എന്നിവയ്ക്ക് വേദിയൊരുക്കി കലാപരിപാടികൾ അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങളും പോഷകാഹാരത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഡോ. അമൽ ജ്യോതി ക്ലാസ്സ് എടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/252196/elderly-kuttyadi-taluk-hospital-organized-friendlymeet)