---
title: "#Accidentcase | വാഹനാപകടം; മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി"
english_title: "#accident #Court #verdict #pay #compensation #family #deceased #Kayakodi #resident"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/252385/accident-court-verdict-pay-compensation-family-deceased-kayakodi-resident"
published_at: "2024-11-28T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748248f87428_accident.jpg"
keywords: []
---

# #Accidentcase | വാഹനാപകടം; മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

> **Lead Summary:** **കുറ്റ്യാടി: **കർണാടകയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

## Article Content

**കുറ്റ്യാടി: **കർണാടകയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

തളിയിൽ നൊച്ചോളി വീട്ടിൽ മുഹമ്മദ് ഷനൂദ് എന്നയാളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം.വടകര വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ കോടതിയുടേതാണ് വിധി.

2020 നവംബർ 18ന് കർണാടകയിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം.

അന്നേ ദിവസം മാണ്ഡ്യയിലെ മത്തൂർ താലൂക്കിൽ വച്ച് കാറിൽ സഞ്ചരിക്കവേ കാർ ലോറിക്ക് പിന്നിലിടിക്കുയായിരുന്നു.തുടർന്ന് ബാംഗ്ലൂരിലും നാട്ടിലുമായി രണ്ട് വർഷത്തോളം ഷനൂദ് ചികിത്സയിലായിരുന്നു.

55,36,935 രൂപയും 2021 ജൂൺ 24 മുതലുള്ള എട്ട് ശതമാനം പലിശയും കോടതി ചിലവും സഹിതം കാർ ഇൻഷൂർ ചെയ്‌ത ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനിയാണ് നഷ്ട പരിഹാരം നൽകേണ്ടത്.

ഹർജിക്കാർക്ക് വേണ്ടി അഡ്വ. വി.കെ.അബ്‌ദുൾ ലത്തീഫ്, പി.പി.ലിനീഷ് എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/252385/accident-court-verdict-pay-compensation-family-deceased-kayakodi-resident)