---
title: "#Rationcard | ഓൺലൈനായി  അപേക്ഷിക്കാം;  റേഷൻ കാർഡ് ബിപിഎല്ലിലേക്കു  മാറ്റാനുള്ള അവസാന തീയതി ഡിസംബർ 10 വരെ "
english_title: "#Apply #online #Transfer #ration #card #BPL #category #till #December10"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/252430/apply-online-transfer-ration-card-bpl-category-till-december10-NEW-update"
published_at: "2024-11-28T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748445e21712_rationcard.jpg"
keywords: []
---

# #Rationcard | ഓൺലൈനായി  അപേക്ഷിക്കാം;  റേഷൻ കാർഡ് ബിപിഎല്ലിലേക്കു  മാറ്റാനുള്ള അവസാന തീയതി ഡിസംബർ 10 വരെ 

> **Lead Summary:** **കുറ്റ്യാടി :** റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം.

## Article Content

**കുറ്റ്യാടി :** റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം.

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (ബിപിഎൽ-പിങ്ക്) മാറ്റുന്നതിന് അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ഓൺലൈനായി ഡിസംബർ 10 വൈകിട്ട് 5 മണി വരെ അപേക്ഷ നൽകാം.

സിറ്റിസൺ പോർട്ടൽ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ ആണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായോ ജില്ലാ സപ്ലൈ ഓഫീസുമായോ ബന്ധപ്പെടണം.

ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്-0495 2370655, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്-0495 2374885, സിറ്റി റേഷനിംഗ് ഓഫീസ് നോർത്ത്-0495 2374565, സിറ്റി റേഷനിംഗ് ഓഫീസ് സൗത്ത്-0495 2374807, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്-0496 2620253, വടകര താലൂക്ക് സപ്ലൈ ഓഫീസ്-0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ്-0495 2224030.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/252430/apply-online-transfer-ration-card-bpl-category-till-december10-NEW-update)