---
title: " #Kuttiaditalukhospital | ജീവനക്കാരെ നിയമിക്കുക; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ബഹുജന സത്യാഗ്രഹം നാളെ "
english_title: "#hire #employees #bahujana #sathyagraham #tomorrow #Kuttiadi #Taluk #Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/252691/hire-employees-bahujana-sathyagraham-tomorrow-kuttiadi-taluk-hospital"
published_at: "2024-11-29T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749a4fa21116_WhatsApp_Image_2024-11-29_at_4.56.33_PM.jpeg"
keywords: []
---

#  #Kuttiaditalukhospital | ജീവനക്കാരെ നിയമിക്കുക; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ബഹുജന സത്യാഗ്രഹം നാളെ 

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടിയിൽ സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസിൻ്റെ ആഭിമുഖ്യത്തിൽ നാളെ ബഹുജന സത്യാഗ്രഹം സംഘടിപ്പിക്കും.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടിയിൽ സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസിൻ്റെ ആഭിമുഖ്യത്തിൽ നാളെ ബഹുജന സത്യാഗ്രഹം സംഘടിപ്പിക്കും.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡ് ഉടൻ തുറക്കുക, ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമം പരിഹരിക്കുക, മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

രാവിലെ 10ന് പ്രശസ്‌ത മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ഉദ്ഘാടനം ചെയ്യും.

രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടാകുമ്പോഴും പഴയ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ഡോക്‌ടർമാരും ജീവനക്കാരും മാത്രമേ ആശുപത്രിയിലുള്ളൂ.

സമീപ പഞ്ചായത്തുകളിൽ നിന്നും വയനാട് ജില്ലയിൽ നിന്നുമുള്ള രോഗികൾ ഉൾപ്പടെ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്.

നിവേദനങ്ങൾക്കും പരാതികൾക്കും ഫലം കാണാതെ വന്ന സാഹചര്യത്തിലാണ് സമരത്തിൻ്റെ ആദ്യഘട്ടം എന്ന നിലയിൽ സത്യാഗ്രഹം നടത്തുന്നതെന്ന് സിറ്റിസൺസ് ഫോറം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/252691/hire-employees-bahujana-sathyagraham-tomorrow-kuttiadi-taluk-hospital)