Nov 30, 2024 04:50 PM

കക്കട്ടിൽ: (kuttiadi.truevisionnews.com) കക്കട്ട് ടൗണിന്റെ മുഖം മാറി ഇനി സുന്ദരമാകും. കക്കട്ടിൽ ടൗൺ നവീകരണ പ്രവർത്തി ഉടൻ പുനരാരംഭിക്കുമെന്ന് കെ പി കുഞ്ഞമത് കുട്ടി മാസ്റ്റർ എംഎൽഎ.

നവീകരണ പ്രവർത്തി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥ ഇനി ഉണ്ടാവില്ലെന്നും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ നിരവധി പരിശ്രമങ്ങൾക്കൊടുവിൽ പുനരാരംഭികുകയാണെന്നും എം എൽ എ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് അനുവദിച്ച തുക യഥാസമയം വിനിയോഗിക്കാൻ സാധിക്കാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും , മറ്റു വിവിധ ഉദ്യോഗസ്ഥർക്കും പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകുകയും , യോഗങ്ങൾ വിളിക്കുകയും ചെയ്തിരുന്നു.

ഈ യോഗങ്ങളുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനപാതയായ SH38 PUKC റോഡിൽ-“സംസ്ഥാന പാത 38 (PUKC Road) കക്കട്ട് ടൗണിൽ കി മി 50/700 മുതൽ 51/700 വരെ ഫുട്പാത്ത് നിർമ്മാണവും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതുമായ പ്രവർത്തി മുൻപ് ഏറ്റെടുത്ത കരാറുകാരൻ, ഉടമ്പടി പ്രകാരമുള്ള കാലയളവിൽ പുരോഗതി കൈവരിക്കാത്തതിനാൽ സൂപ്രണ്ടിങ്ങ് എൻജിനീയർ റോഡ്‌സ് നോർത്ത് സർക്കിൾ -കോഴിക്കോടിൻറെ 10-11-2022 തീയതിയിലെ ഉത്തരവ് പ്രകാരം ടെർമിനേറ്റ് ചെയ്യുകയും ബാലൻസ് പ്രവർത്തികൾ ടെണ്ടർ ചെയ്യുകയും ചെയ്തു.

പുതുതായി കരാറെടുത്ത കരാറുകാരന് പ്രവർത്തിയുടെ സൈറ്റ് 07-11-2024 ന് കൈമാറിയിട്ടുണ്ടെന്നും പ്രവർത്തിയുടെ കാലാവധി 3 മാസമാണെന്നും എം എൽ എ അറിയിച്ചു.

നവീകരണ പ്രവർത്തിയിൽ നിലവിലുള്ള ഫുട്പാത്തിൽ 654 മീറ്റർ നീളത്തിൽ ഹാൻഡ് റെയിൽ , കെർബ് എന്നിവ സ്ഥാപിക്കുന്നതിനും ഫുട് പാത്ത് സ്ലാബിനു മുകളിലായി 1575 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ 80 എം എം ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട് .

കൂടാതെ ടാർ റോഡിന്റെ അരികുകൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ 1545 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ ഐറിഷ് ഡ്രയിൻ നിർമിക്കുന്നതിനും 500 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ 100 എം എം കനത്തിലുള്ള ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട് .

കൂടാതെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ 410 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഡ്രയിൻ നിർമിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.

നിലവിൽ കോൺക്രീറ്റ് ഡ്രെയിനേജ് നിർമ്മാണവും ഹാൻഡ് റയിൽ പെയിന്റിംഗ് വർക്കും പുരോഗമിച്ചു വരികയാണ് .ഇന്റർലോക്ക് കട്ടകൾ സൈറ്റിൽ ശേഖരിച്ചു വരുന്നുണ്ട്.

നവീകരണ പ്രവർത്തിയുടെ നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിനാണ്.

#KPKunhammadKutty #Master #MLA #Kakattil #town #renovation #work #resumed #soon

Next TV

Top Stories










News Roundup






Entertainment News