---
title: "#Youthleague | യൂത്ത് ലീഗ് ഭിക്ഷാസമരം; കാവിലുംപാറയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് വിതരണം മുടങ്ങി  "
english_title: "#Youth #League #Begging #Distribution #scholarship #differently #abled #students #stopped #Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/252965/youth-league-begging-distribution-scholarship-differently-abled-students-stopped-kavilumpara-new"
published_at: "2024-11-30T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674b1efc8b3f3_youth_legu.jpg"
keywords: []
---

# #Youthleague | യൂത്ത് ലീഗ് ഭിക്ഷാസമരം; കാവിലുംപാറയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് വിതരണം മുടങ്ങി  

> **Lead Summary:** **തൊട്ടിൽപ്പാലം: **മാസങ്ങളായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് നൽകാത്ത കാവിലുംപാറ ഗ്രാമ പഞ്ചായ്ത്ത് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ഭിക്ഷ സമരം നടത്തി.

## Article Content

**തൊട്ടിൽപ്പാലം: **മാസങ്ങളായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് നൽകാത്ത കാവിലുംപാറ ഗ്രാമ പഞ്ചായ്ത്ത് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ഭിക്ഷ സമരം നടത്തി.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് സ്കോളർഷിപ്പ് നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.

ഭിന്നശേഷിക്കാരായ മക്കളെ പരിപാലിക്കേണ്ടതിനാൽ ജോലിക്ക് പോകാൻ പോലും കഴിയാതെ പ്രയാസപ്പെടുന്ന നിരവധി കുടുംബങ്ങളാണ് സ്കോളർഷിപ്പ് മുടങ്ങിയത് കാരണം ബുദ്ധിമുട്ടിലായത്.

നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ഹാരിസ് ഈന്തുളളതിൽ സമരം ഉദ്ഘാടനം ചെയ്തു.

സി മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ചു.

വി സൂപ്പി,സി എച്ച് സൈതലവി,കെ പി ശംസീർ മാസ്റ്റർ,അജ്മൽ തങ്ങൾസ്,സി പി കുഞ്ഞമ്മദ്,കെ പി ബഷീർ,കുനിയിൽ കുഞ്ഞബ്ദുല്ല,അരീക്കൽ വഹീദ,കെ പി നഷ്മ,ടി കെ നുസ്രത്ത്,കെ പി സൗദ,അൻസാർ കുണ്ടുതോട്,നിസാം കറപ്പയിൽ സംസാരിച്ചു.

കെ.പി ഇസ്മായിൽ സ്വാഗതവും ഒ കെ അബ്ദു സമദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/252965/youth-league-begging-distribution-scholarship-differently-abled-students-stopped-kavilumpara-new)