മരുതോങ്കര: (kuttiadi.truevisionnews.com) മരുതോങ്കര പഞ്ചായത്തും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാർ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ, സ്ഥിരം സമിതി അധ്യക്ഷരായ സി പി ബാബുരാജ്, ഡെന്നിസ് തോമസ്, വി പി റീന, പഞ്ചായത്ത് അംഗങ്ങളായ കെ ജെ തോമസ്, സമീറ ബഷീർ എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിലായി ഡോ. ടി ജയകൃഷ്ണൻ, ഡോ കെ ആർ ദീപ, ഡോ. ശ്രുതി കൃഷ്ണ എന്നിവർ ക്ലാസെടുത്തു.
പി ദിവാകരൻ സ്വാഗതവും ജമീല നന്ദിയും പറഞ്ഞു
#Maruthonkara #Panchayath #organized #health #seminar