---
title: "കുറ്റ്യാടി തീപിടുത്തം; വ്യക്തത വരുത്തണമെന്ന് സത്യൻ മൊകേരി"
english_title: "Kuttadi fire; Sathyan Mokeri wants clarification"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/25473/kuttadi-fire-sathyan-mokeri-wants-clarification"
published_at: "2022-02-09T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203feaee4b51_sathayan.jpg"
keywords: []
---

# കുറ്റ്യാടി തീപിടുത്തം; വ്യക്തത വരുത്തണമെന്ന് സത്യൻ മൊകേരി

> **Lead Summary:** **കുറ്റ്യാടി : **കഴിഞ്ഞദിവസം കുറ്റ്യാടി ടൗണിൽ അഞ്ചോളം കടകൾ കത്തി നശിച്ച സംഭവം വേദനാജനകമാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി.

## Article Content

**കുറ്റ്യാടി : **കഴിഞ്ഞദിവസം കുറ്റ്യാടി ടൗണിൽ അഞ്ചോളം കടകൾ കത്തി നശിച്ച സംഭവം വേദനാജനകമാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി.

വ്യാപാരികളുടെ ഉപജീവനമാർഗമാണ് കത്തിയത്, സർക്കാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണം എന്നും കടകൾ കത്തിയ സംഭവത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും കത്തിയ കടകൾ സന്ദർശിച്ചതിനുശേഷം സത്യൻ മൊകേരി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കട ഉടമകൾക്ക് എത്രയും പെട്ടെന്ന് അവരുടെ ഉപജീവന മാർഗമായ കടകൾ തുറന്നു പ്രവർത്തിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകണം.

അതിനുവേണ്ടിയുള്ള സൗകര്യങ്ങൾ അതുമായി ബന്ധപ്പെട്ടവർ സഹായങ്ങൾ നൽകേണ്ടതായും, അവർക്ക് എത്രയും പെട്ടെന്ന് മറ്റൊരു സംവിധാനം ഉറപ്പുവരുത്തുന്നതിനു വേണ്ടി നടപടിയുണ്ടാകണമെന്നും അതോടൊപ്പം തന്നെ ജനങ്ങളും ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഗവൺമെന്റും എല്ലാം ചേർന്നുകൊണ്ട് എന്തെല്ലാം സഹായങ്ങൾ നൽകാൻ കഴിയും എന്നതെല്ലാം തന്നെ ഗൗരവമായി ആലോചിക്കേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഷുറൻസ് ഉണ്ടോ എന്ന് അറിയില്ല എന്നും ഉണ്ടെങ്കിൽ തന്നെ അതിന്റെ തായ സംരക്ഷണങ്ങൾ ഒന്നും ലഭിക്കുന്നില്ല എന്നും അതേ അവസരത്തിൽ തന്നെ നമ്മുടെ നാട്ടിൽ ഉണ്ടായ ഇത്തരം അപകടത്തെത്തുടർന്നും തീ ഉണ്ടായതിനെ തുടർന്നും നഷ്ടം സംഭവിച്ചു കഴിഞ്ഞാൽ ആ നഷ്ടം സംഭവിച്ചവർക്ക് അവരുടെ തൊഴിൽ പൂർണമായും ഇല്ലാതായി കഴിഞ്ഞാൽ അതിന് പരിഹാരം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും, കട ഉടമകളും അതിനോട് സഹകരിക്കുന്നതിന് വേണ്ടി അവർക്ക് നല്ല മനസ്സ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു എന്നും മറ്റു സൗകര്യങ്ങളും കെട്ടിടങ്ങളും ഉണ്ടെങ്കിൽ അത് ഇവരെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താൻ നല്ല മനസ്സോടുകൂടി ഇതിനോട് സഹകരിക്കാൻ തയ്യാറാകണമെന്നും പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളും, കച്ചവടക്കാരും, കച്ചവട സംഘടനകളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, എംഎൽഎ ഉൾപ്പെടെയുള്ളവരും ചേർന്നുകൊണ്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കിയെടുക്കാൻ കഴിയണമെന്നുള്ളതുമാണ് ആഗ്രഹവും അഭ്യർത്ഥനയും എന്ന് അദ്ദേഹം വ്യക്തമാക്കി.

എം പി കുഞ്ഞിരാമൻ, എ സി മജീദ്,ഒ വി ലത്തീഫ്, കെ ചന്ദ്രമോഹൻ, വാഴയിൽ ബാലൻ, അനീഷ് നരികൂട്ടും ചാലിൽ എന്നിവർ സത്യൻ മൊകേരിക്കൊപ്പം കടകൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/25473/kuttadi-fire-sathyan-mokeri-wants-clarification)