കുറ്റ്യാടി: (kuttiadi.truevisionnews.com) വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പള്ളിയത്തെ മലയിൽ ആയിഷ (63) യാണ് മരിച്ചത്.
തിങ്കളാഴ്‌ച വൈകുന്നേരം കുറ്റ്യാടിയിൽ വെച്ച് വാൻ ഇടിക്കുകയായിരുന്നു.തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു.
ഭർത്താവ് പരേതനായ മലയിൽ അമ്മത്. മക്കൾ സക്കീർ (മസ്കറ്റ്), ശറഫുദ്ധീൻ (അധ്യാപകൻ ഫറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ), അസീസ് (മദ്രസ അധ്യാപകൻ ), സമദ്, സമീർ (മസ്കറ്റ് ). മരുമക്കൾ മുനീറ ( മന്ദരത്തൂർ), സറീന ( ആയഞ്ചേരി), സഹല ( പള്ളിയത്ത്), ഷബ്‌ന (വലകെട്ട് ).
#housewife #undergoing #treatment #injuries #car #accident #died