കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായക ഉപകരണങ്ങൾ കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷ നായി. പഞ്ചായത്ത് അംഗങ്ങളായ രജിത രാജേഷ്, എ ടി ഗീത, സി കെ സുമിത്ര, ടി കെ കുട്ട്യാലി, ഹാഷിം നമ്പാട്ടിൽ, കെ പി ശോഭ, കെ നിഷ, ജുഗു നു തെക്കയിൽ, പഞ്ചായത്ത് സെക്രട്ടറി ഒ ബാബു എന്നിവർ
സംസാരിച്ചു. അധ്യക്ഷൻ പി പി ചന്ദ്രൻ സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ വിജില നന്ദിയും പ റഞ്ഞു.
#bear #Assistive #devices #handed #differently #abled #elderly