---
title: "#Nightmarch | സംഘടകസമിതിയായി; കുറ്റ്യാടിയിൽ ലഹരിക്കെതിരെയുള്ള നൈറ്റ് മാർച്ച് 23 ന്"
english_title: "#component #committee #Night #Drunkenness #Kuttyati #23 #March"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/257897/component-committee-night-drunkenness-kuttyati-23-march"
published_at: "2024-12-21T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676668dab5e5e_drug.jpg"
keywords: []
---

# #Nightmarch | സംഘടകസമിതിയായി; കുറ്റ്യാടിയിൽ ലഹരിക്കെതിരെയുള്ള നൈറ്റ് മാർച്ച് 23 ന്

> **Lead Summary:** **കുറ്റ്യാടി: **വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപനക്കുമെതിരെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വിമുക്തി ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 23 ന് നൈറ്റ് മാർച്ച് നടത്തും.

## Article Content

**കുറ്റ്യാടി: **വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപനക്കുമെതിരെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വിമുക്തി ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 23 ന് നൈറ്റ് മാർച്ച് നടത്തും.

വൈകീട്ട് ആറിന് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നാരംഭിക്കുന്ന മാർച്ച് പഴയ സ്റ്റാന്റിൽ സമാപിക്കും.

ജനപ്രതിനിധികൾ, പോലീസ് - എക്സൈസ് ഉദ്യോഗസ്ഥർ, യുവജന സംഘടനകൾ, വിദ്യാർഥികൾ, സാംസ്കാരിക സംഘടനകൾ, വ്യാപാര സംഘടനകൾ, ഹരിത കർമസേന പ്രവർത്തകർ മാർച്ചിൽ അണിച്ചേരും.

പരിപാടി വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി സംഘടകസമിതി യോഗം ചേർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ്, സി കെ സുമിത്ര, കെ നിഷ, പി.സി രവീന്ദ്രൻ മാസ്റ്റർ, കെ വി ചന്ദ്രദാസ്, ശരൺ റാം, ഷിയാദ് ഊരത്ത്, സി.എച്ച് ഷെരീഫ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/257897/component-committee-night-drunkenness-kuttyati-23-march)