---
title: "#Ryjd | അനധികൃത നിയമനം;  യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന രീതി സർക്കാർ നിർത്തണം -ആർ.വൈ.ജെ.ഡി"
english_title: "#Unauthorized #appointment #Government #practice #depriving #youth #employment #RYJD"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/258327/unauthorized-appointment-government-practice-depriving-youth-employment-ryjd"
published_at: "2024-12-23T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6769064124473_ryjd.jpg"
keywords: []
---

# #Ryjd | അനധികൃത നിയമനം;  യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന രീതി സർക്കാർ നിർത്തണം -ആർ.വൈ.ജെ.ഡി

> **Lead Summary:** **കുറ്റ്യാടി: **സർവീസിൽ നിന്നും വിരമിച്ചവരെ തന്നെ സർക്കാറിൻ്റെ വിവിധ വകുപ്പുകളിലെ ഒഴിവുകളിൽ നിയമനം നൽകി അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന രീതി സർക്കാർ നിർത്തണമെന്ന് ആർ.വൈ.ജെ.ഡി കുറ്റ്യാടി നിയോജകമണ്ഡലം യൂത്ത് മീറ്റ് ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: **സർവീസിൽ നിന്നും വിരമിച്ചവരെ തന്നെ സർക്കാറിൻ്റെ വിവിധ വകുപ്പുകളിലെ ഒഴിവുകളിൽ നിയമനം നൽകി അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന രീതി സർക്കാർ നിർത്തണമെന്ന് ആർ.വൈ.ജെ.ഡി കുറ്റ്യാടി നിയോജകമണ്ഡലം യൂത്ത് മീറ്റ് ആവശ്യപ്പെട്ടു.

> "സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാൽവെപ്പ് " എന്ന സന്ദേശവുമായി ചെമ്മരത്തൂരിൽ നടത്തിയ യൂത്ത് മീറ്റ് ആർ. വൈ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.പി. രജിൽ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് എം.ടി.കെ. സുധീഷ് അധ്യക്ഷതവഹിച്ചു.

ജില്ല പ്രസിഡന്റ് പി. കിരൺജിത്ത് , എസ്.വി. ജെ. ജില്ല പ്രസിഡണ്ട് വിസ്മയ മുരളീധരൻ , ആർ. ജെ. ഡി. ജില്ല കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ , വിനോദ് ചെറിയത്ത് , ടി.എൻ. മനോജ് , സച്ചിൻ വില്ല്യാപ്പള്ളി , ജിതിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/258327/unauthorized-appointment-government-practice-depriving-youth-employment-ryjd)