---
title: "#Malinyamukthanavakerala | മാലിന്യമുക്ത നവകേരളം; നരിപ്പറ്റ പഞ്ചായത്തിലെ 332 കുടുംബശ്രീകൾ  ഇനി ഹരിത അയൽക്കൂട്ടം "
english_title: "#Garbage #free #New #Kerala #332 #Kudumbashrees #Naripatta #Panchayat #Green #Neighbor #Group"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/259263/garbage-free-new-kerala-332-kudumbashrees-naripatta-panchayat-green-neighbor-group"
published_at: "2024-12-27T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e562bdfc92_narippatta_kudumbasree.jpg"
keywords: []
---

# #Malinyamukthanavakerala | മാലിന്യമുക്ത നവകേരളം; നരിപ്പറ്റ പഞ്ചായത്തിലെ 332 കുടുംബശ്രീകൾ  ഇനി ഹരിത അയൽക്കൂട്ടം 

> **Lead Summary:** **നരിപ്പറ്റ: ** മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ജനകീയ ക്യാമ്പയിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ 332 കുടുംബശ്രീയും ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിച്ചു.

## Article Content

**നരിപ്പറ്റ: ** മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ജനകീയ ക്യാമ്പയിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ 332 കുടുംബശ്രീയും ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം ഗൗതമൻ പ്രഖ്യാപനം നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. കവിത മുഖ്യാതിഥിയായി.

അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്കരണ രീതികൾ, അയൽക്കൂട്ടം നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങളിലെ ഹരിതച്ചട്ടം പാലിക്കൽ, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ, പ്രദേശത്ത് ശുചിത്വമുള്ള പാതയോരങ്ങൾ സൃഷ്ടിക്കാൻ ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.

കൈവേലി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി 332 കുടുംബശ്രീകളും പഞ്ചായത്തിന് ചെടിച്ചട്ടി നൽകി.

വൈസ് പ്രസിഡൻ്റ് വി കെ ബീന, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എൻ കെ ലീല, വി നാണു. ഷീജ നന്ദൻ, ടി സുധീർ, മി നി, വി ടി അജിത, സക്കീന ഹൈദർ, ലേഖ, സൂരജ്, ശശി, എ പി ബീന എന്നിവർ സംസാരി ച്ചു.

രാജീവൻ നന്ദി പറഞ്ഞു. ഹരിത അയൽക്കൂട്ടത്തിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ശുചിത്വ പ്രതിജ്ഞയും നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/259263/garbage-free-new-kerala-332-kudumbashrees-naripatta-panchayat-green-neighbor-group)