---
title: "#SeniorArtsFestival | കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം സംഘടിപ്പിച്ചു "
english_title: "#Senior #Arts #Festival #Kunnummal #Block #Panchayat #organized #elderly #art #programs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/261465/senior-arts-festival-kunnummal-block-panchayat-organized-elderly-art-programs-new"
published_at: "2025-01-06T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677c075abdb33_vayojanam.jpg"
keywords: []
---

# #SeniorArtsFestival | കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം നടത്തി.

## Article Content

**കുറ്റ്യാടി: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം നടത്തി.

മരുതോങ്കര മഴവിൽക്കാട് റിസോർട്ടിൽ വെച്ച് ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനംചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.

ഡോ.പി കെ ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ്മാരായി ബാബു കാട്ടാളി, ഒ ടി നഫീസ, ഒ പി ഷിജിൽ, സ്ഥിരം സമിതി അധ്യക്ഷരായ എൻ കെ ലീല, ലീബ സുനിൽ, ബ്ലോക്ക് അംഗം കെ ഒ ദിനേശൻ എന്നിവർ സംസാരിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ എം പി കുഞ്ഞിരാമൻ സ്വാഗതവും കെ എം അനിത നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ വയോജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ജാനകിക്കാടും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/261465/senior-arts-festival-kunnummal-block-panchayat-organized-elderly-art-programs-new)