---
title: "#Vijayabheri | വിജയഭേരി; കുന്നുമ്മൽ ഉപജില്ലയിലെ എട്ടു പഞ്ചായത്തുകളിൽ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിച്ചു "
english_title: "#Vijayabheri #Training #scholarship #examination #organized #eight #panchayats #Kunummal #subdistrict"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/262697/Vijayabheri-Training-scholarship-examination-organized-eight-panchayats-Kunummal-subdistrict-new"
published_at: "2025-01-11T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678250d291b0a_school.jpg"
keywords: []
---

# #Vijayabheri | വിജയഭേരി; കുന്നുമ്മൽ ഉപജില്ലയിലെ എട്ടു പഞ്ചായത്തുകളിൽ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: ** എൽഎസ്എസ്, യുഎസ്എസ് മത്സര പരീക്ഷകളിൽ വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തീവ്ര പരീശീലന പരിപാടി 'വിജയഭേരിയുമായി 'കെപിഎസ്ടിഎ നാലാം വർഷത്തിലേക്ക്.**

## Article Content

**കുറ്റ്യാടി: ** എൽഎസ്എസ്, യുഎസ്എസ് മത്സര പരീക്ഷകളിൽ വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തീവ്ര പരീശീലന പരിപാടി 'വിജയഭേരിയുമായി 'കെപിഎസ്ടിഎ നാലാം വർഷത്തിലേക്ക്.**

കുന്നുമ്മൽ ഉപജില്ലയിലെ എട്ടു പഞ്ചായത്തുകളിൽ നിന്നു പരീക്ഷ എഴുതുന്ന കുട്ടികൾക്കാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിനു ശേഷം മാതൃക പരീക്ഷകൾ നടത്തും.

ഈ മാസം 18 ന് മരുതോങ്കര പഞ്ചായത്തിലെ വിദ്യാർഥികൾക്കായി അടുക്കത്ത് എഎംയുപി സ്കൂ‌ളിലും ,

25 ന് വേളം പഞ്ചായത്തിലെ വിദ്യാർഥികൾക്കായി ചേരാപുരം യുപി സ്‌കൂളിലും, 29 ന് ചങ്ങരോത്ത് പഞ്ചായത്തിലെ വിദ്യാർഥികൾക്ക് ചങ്ങരോത്ത് എംയുപി സ്‌കൂളിലും ,

ഫെബ്രുവരി ഒന്നിന് കുറ്റ്യാടി പഞ്ചായത്തിലെ വിദ്യാർഥികൾക്കായി കുറ്റ്യാടി ജിഎച്ച്എസ്എസിലും ,എട്ടിന് കുന്നുമ്മൽ പഞ്ചായത്തിലെ വിദ്യാർഥികൾക്കായി വട്ടോളി നാഷണൽ ഹയർ സെക്കൻഡറിയിലും രാവിലെ 10 മണി മുതൽ പരിശീലന ക്ലാസുകൾ നടക്കും.

തുടർച്ചയായ നാലാമത്തെ വർഷമാണ് കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ പഞ്ചായത്തുകളിലും പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

'വിജയഭേരി' ഉപജില്ല തല ഉദ്ഘാടനം ചാത്തങ്കോട്ട് നട എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കെപിഎസ്ടിഎ കുന്നുമ്മൽ ഉപജില്ല പ്രസിഡന്റ് ജി.കെ.വരുൺ കുമാർ നിർവഹിച്ചു.

വി.എൻ.രമ അധ്യക്ഷയായി. പ്രീതി പി.ജോൺ, റാണി ജോസ്, സബീലു റഹ്‌മാൻ, പി.പി.അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/262697/Vijayabheri-Training-scholarship-examination-organized-eight-panchayats-Kunummal-subdistrict-new)