---
title: "#Committee | കൈത്താങ്ങ്; എടക്കുടി നാണുവിന്‌ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു "
english_title: "#Medical #assistance #committee #formed #EdakudyNanu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/262857/medical-assistance-committee-formed-edakudynanu"
published_at: "2025-01-12T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783806139432_edakudi_naanu.jpg"
keywords: []
---

# #Committee | കൈത്താങ്ങ്; എടക്കുടി നാണുവിന്‌ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** **കരണ്ടോട്: **കരൾ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിൽ കഴിയുന്ന കുറ്റ്യാടി ഓട്ടോറിക്ഷ തൊഴിലാളി എടക്കുടി നാണുവിൻ്റെ കരൾ മാറ്റിവെക്കാനുള്ള 50 ലക്ഷത്തോളം രൂപ കണ്ടെത്തുന്നതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു.

## Article Content

**കരണ്ടോട്: **കരൾ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിൽ കഴിയുന്ന കുറ്റ്യാടി ഓട്ടോറിക്ഷ തൊഴിലാളി എടക്കുടി നാണുവിൻ്റെ കരൾ മാറ്റിവെക്കാനുള്ള 50 ലക്ഷത്തോളം രൂപ കണ്ടെത്തുന്നതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു.

കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിലിൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി സ്വാഗതം പറഞ്ഞു.

എം കെ ശശി,രജീന്ദ്രൻ കപ്പള്ളി,ബിജു കെ.പി,അജിത്ത് കെ.പി,സുനിൽ കെ.പി,കെ. പ്രമോദ്,കെ.കെ.സത്യനാരായണൻ മാസ്റ്റർ,രാജൻ മസ്റ്റർ,എം.കെ.അബ്ദുലത്തീഫ്,കെ.പി പത്മനാഭൻ,എൻ.ശരത്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഒ പി ഷിജിൽ ചെയർമാനും,എം കെ ശശി ജനറൽ കൺവീനറും,സജിഷ എടക്കുടി വർക്കിംഗ് ചെയർപേഴ്സനും കെ പ്രമോദ് കൺവീനറും,എം.കെ.അബ്ദുല്ലത്തീഫ് ട്രഷററായും

ജോയിൻ്റ് കൺവീനർമാരായി,കെ.കെ സത്യനാരായണൻ മാസ്റ്റർ,പത്മനാഭൻ കെ പി,സുനിൽ കെ പി എന്നിവരെയും,വൈസ് ചെയർമാൻമാരായി ശരത് ചന്ദ്രൻ എൻ,സന്ധ്യ കരണ്ടോട്,അബ്ദുൽ കരീം കെ പി എന്നിവരെയും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/262857/medical-assistance-committee-formed-edakudynanu)