---
title: "#Complaint | പരാതി; കുറ്റ്യാടി ചന്ത അവസാനിച്ചിട്ടും നീക്കം ചെയ്യാതെ മാലിന്യങ്ങൾ "
english_title: "#complaint #Garbage #removed #Kuttyadi #market"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/263802/complaint-garbage-removed-kuttyadi-market"
published_at: "2025-01-16T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788c5c759371_kuttiadi_chantha.jpg"
keywords: []
---

# #Complaint | പരാതി; കുറ്റ്യാടി ചന്ത അവസാനിച്ചിട്ടും നീക്കം ചെയ്യാതെ മാലിന്യങ്ങൾ 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ചന്ത അവസാനിച്ചിട്ടും ഇതുവരെയും മാലിന്യം നീക്കം ചെയ്തില്ലെന്ന് പരാതി.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ചന്ത അവസാനിച്ചിട്ടും ഇതുവരെയും മാലിന്യം നീക്കം ചെയ്തില്ലെന്ന് പരാതി.

പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണവശിഷ്ടങ്ങളും അലക്ഷ്യമായി തള്ളിയ നിലയിലാണ്.

പോക്കറ്റ് റോഡുകളിൽ മാലിന്യം തള്ളിയാൽ കാൽ ലക്ഷം രൂപ പിഴയിടുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇത് കാണുന്നില്ലെയെന്നാണ് വിമർശനം.

ചന്ത പറമ്പിനു സമീപത്തെ റോഡുകളിൽ മാലിന്യം ചിതറിയ നിലയിലാണ്. പരിസരത്തെ പറമ്പുകളിലും മാലിന്യം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മാലിന്യങ്ങൾ അഴുകിയതായും കൊതുകും ഈച്ചയും നിറയുന്നതായും പറയുന്നു.

ചന്ത കഴിഞ്ഞാലും വള സ്റ്റാളുകൾ ചിലത് തുടരാറുണ്ട് അവ കഴിയാത്തതിലാണ് ശുചീകരണം വൈകിയതെന്നും മാലിന്യം ഉടൻ നീക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/263802/complaint-garbage-removed-kuttyadi-market)