---
title: "#Malinyamukthmnavakeralam | മാലിന്യമുക്ത നവകേരളം; കുറ്റ്യാടി-മാനന്തവാടി പാതയും പക്രംതളം ചുരവും ശുചീകരിച്ചു"
english_title: "#Garbage #free #New #Kerala #Kuttyadi #Mananthavadi #road #Pakramthalam #pass #cleaned"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/263824/garbage-free-new-kerala-kuttyadi-mananthavadi-road-pakramthalam-pass-cleaned"
published_at: "2025-01-16T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788d60c3883c_kavilumpara_panachayath.jpg"
keywords: []
---

# #Malinyamukthmnavakeralam | മാലിന്യമുക്ത നവകേരളം; കുറ്റ്യാടി-മാനന്തവാടി പാതയും പക്രംതളം ചുരവും ശുചീകരിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം: **മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കാവിലുംപാറ പഞ്ചായത്ത് നേതൃത്വത്തിൽ കുറ്റ്യാടി-മാനന്തവാടി പാതയും പക്രംതളം ചുരവും ശുചീകരിച്ചു.

## Article Content

**തൊട്ടിൽപ്പാലം: **മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കാവിലുംപാറ പഞ്ചായത്ത് നേതൃത്വത്തിൽ കുറ്റ്യാടി-മാനന്തവാടി പാതയും പക്രംതളം ചുരവും ശുചീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനംചെയ്തു.

വൈസ് പ്രസിഡന്റ്റ് അന്നമ്മ ജോർജ്, സ്ഥിരംസമിതി അധ്യക്ഷരായ കെ പി ശ്രീധരൻ, സാലി സജി, എ ആർ വിജയൻ, റോബിൻ ജോസഫ്, ബോബി മുക്കൻ തോട്ടം, എ കെ രാജൻ എന്നിവർ സംസാരിച്ചു.

വാർഡ് അടിസ്ഥാനത്തിൽ 16 സ്ക്വാഡുകളായാണ് ശുചീകരണം നടത്തിയത്.

7 കിലോമീറ്റർ ദുരം റോഡിൻ്റെ ഇരുവശവും കാട് വെട്ടിത്തെളിക്കുകയും മാലിന്യം നീക്കംചെയ്യുകയും ചെയ്തു.

ചുരത്തിൽ മാലിന്യം തള്ളുന്നത് തടയാൻ വരുംദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുകയും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്റ് പി ജി ജോർജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/263824/garbage-free-new-kerala-kuttyadi-mananthavadi-road-pakramthalam-pass-cleaned)