---
title: "#PalliativecareKuttyadi | പാലിയേറ്റീവ് ദിനാചരണം; കുറ്റ്യാടി ഗവ. ആശുപത്രി പാലിയേറ്റിവ് സന്ദേശറാലി നടത്തി"
english_title: "#Palliative #care  #Kuttyadi #Govt #hospital #conducted #palliative #rally"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/263831/palliative-care-kuttyadi-govt-hospital-conducted-palliative-rally"
published_at: "2025-01-16T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788dadb6b86b_paliyettiv_care.jpg"
keywords: []
---

# #PalliativecareKuttyadi | പാലിയേറ്റീവ് ദിനാചരണം; കുറ്റ്യാടി ഗവ. ആശുപത്രി പാലിയേറ്റിവ് സന്ദേശറാലി നടത്തി

> **Lead Summary:** **കുറ്റ്യാടി: ** പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവ. ആശുപത്രി നേതൃത്വത്തിൽ പാലിയേറ്റിവ് സന്ദേശറാലി നടത്തി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ചന്ദ്രി ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**കുറ്റ്യാടി: ** പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവ. ആശുപത്രി നേതൃത്വത്തിൽ പാലിയേറ്റിവ് സന്ദേശറാലി നടത്തി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ചന്ദ്രി ഫ്ലാഗ് ഓഫ് ചെയ്തു.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ. ടി നഫീസ അദ്ധ്യക്ഷയായി.

വിദ്യാർത്ഥികൾക്കായി ക്വിസ്സ് മത്സരം നടത്തി ഡോ. അമൽ ജ്യോതി പാലിയേറ്റിവ് പ്രതിജ്ഞ ചൊല്ലികൊടുത്തു.

ലീബ സുനിൽ സമ്മാനധാനം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ മോഹൻദാസ്, സബിന മോഹൻ, എം ഗീത, ഹെൽത്ത് സൂപ്പർ വൈസർ എ. ശിവദാസൻ, ഹെൽത്ത് ഇൻസ്പെക്ടർ ഗായത്രി ദേവി എന്നിവർ സംസാരിച്ചു.

താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജഹാൻ സ്വാഗതം പറഞ്ഞു.

സ്കൂൾ വിദ്യാർത്ഥികൾ, സ്കൗട്ട് ആൻഡ് ഗെയ്ത്, ആശ പ്രവർത്തകർ, താലൂക്ക് ആശുപത്രി ജീവനക്കാർ, ജനപ്രതിനിതികൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/263831/palliative-care-kuttyadi-govt-hospital-conducted-palliative-rally)