തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി.


പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ പി ശ്രീധരൻ വെറ്ററിനറി ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ചിത്രക്ക് കുത്തിവെപ്പ് വാക്സിൻ കൈമാറി.
സ്ഥിരംസമിതി അധ്യക്ഷൻ സാലി സജി, അംഗങ്ങളായ വി കെ സുരേന്ദ്രൻ,പി കെ പുരുഷോത്തമൻ, മൊയ് തീൻ കുഞ്ഞ്, പുഷ്പ തോട്ടുംചിറ, ഡോ. സന്തോഷ് എന്നിവർ സംസാരിച്ചു.
#Annual #Plan #Kavilumpara #panchayat #started #rabies #vaccination #stray #dogs