---
title: "#Accident | വാഹനാപകടം; പൂപ്പൊലി കാണാൻ പോയി വരവെ  ജീപ്പിൽ നിന്നു വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മ മരിച്ചു "
english_title: "#vehicle #accident #mother #died #trying #save #child #fell #jeep #coming #see #Poopoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/264126/vehicle-accident-mother-died-trying-save-child-fell-jeep-coming-see-poopoli-new"
published_at: "2025-01-17T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a806545459_accident_case.jpg"
keywords: []
---

# #Accident | വാഹനാപകടം; പൂപ്പൊലി കാണാൻ പോയി വരവെ  ജീപ്പിൽ നിന്നു വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മ മരിച്ചു 

> **Lead Summary:** **കുറ്റ്യാടി: ** വയനാട് അമ്പലവയലിൽ പൂപ്പൊലി കാണാൻ പോയി വരവെ ജീപ്പിൽ നിന്നു വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മ മരിച്ചു.

## Article Content

**കുറ്റ്യാടി: ** വയനാട് അമ്പലവയലിൽ പൂപ്പൊലി കാണാൻ പോയി വരവെ ജീപ്പിൽ നിന്നു വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മ മരിച്ചു.

കുറ്റ്യാടി പുഴുത്തിനി കുന്നുമ്മൽ ബാബുവിന്റെ ഭാര്യ സചിത്രയാണ് (42) കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്.

ഞായറാഴ്ചയാണ് ഊരത്ത് പ്രദേശത്തെ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകൾ ചേർന്ന് അമ്പലവയലിൽ പൂപ്പൊലി കാണാൻ പോയത്.

തിരിച്ചുവരവെ രാത്രി 11 മണിയോടെ കൂടലിൽവെച്ച് കമാൻഡർ ജീപ്പിന്റെ നടുവിലെ സൈഡ് സീറ്റിലിരുന്ന സചിത്രയുടെ മകൾ ശിവദ (12) റോഡിലേക്ക് തെറിച്ചുവീഴുകായിരുന്നു.

മടിയിൽനിന്ന് മകൾ തെറിച്ചുവീണ വെപ്രാളത്തിൽ സചിത്രയും താഴെ വീണു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലെത്തിച്ചു.

സചിത്ര വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

സംസ്‌കാരം പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ശനിയാഴ്ച. എംഐയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ശിവദ ആശുപത്രിയിൽ ചികിത്സയിലാണ്.

മറ്റൊരു മകൾ അനാമിക മൈസൂരിൽ പഠിക്കുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/264126/vehicle-accident-mother-died-trying-save-child-fell-jeep-coming-see-poopoli-new)