കുറ്റ്യാടി: (kuttiadi.truevisionnews.com) കരണ്ടോട് എടക്കുടി നാണുവിൻ്റെ കരൾമാറ്റിവെക്കുന്നതിനായുള്ള 50 ലക്ഷം രൂപ കണ്ടെത്തുന്നതിന് വേണ്ടി കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് വാർഡിർ സംഘടിപ്പിച്ച ജനകീയ കൂട്ടായമ നാദാപുരം എം എൽ എ ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്തു.


ചികിത്സാ സന്നയ കമ്മിറ്റി ചെയർമാൻ കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷിജിൽ അധ്യക്ഷനായി.
ജനറൽ കൺവീനർ എം കെ ശശി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗവാസ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിഷ എടക്കുടി രജീന്ദ്രൻ കപ്പള്ളി ലത്തീഫ്, പത്മനാഭൻ അബ്ദുൾ കരിം, സന്ധ്യ ഇ.കെ ,ശരത്ചന്ദ്രൻ, സുനിൽ കെ.പി,ദിനേശൻ പി.പി എന്നിവർ സംസാരിച്ചു
ചികിത്സാ സഹായ കമ്മിറ്റി കൺവീനർ കെ.പ്രമോദ് സ്വാഗതം പറഞ്ഞു
#karandodu #Edakudi #Nanu #Medical #Aid #People #Association #organized