മൊകേരി: (kuttiadi.truevisionnews.com) ഓട്ടോ ടാക്സി ചാർജ് കാലോചിതമായി പരിഷ്കരിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർകേയ്സ് യൂണിയൻ (സിഐടിയു )കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.


കാറ്റോടി ചന്ദ്രൻ നഗറിൽ സിഐടിയു ജില്ലാ കമ്മറ്റി അംഗം എ. എം റഷീദ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സി എൻ ബാലകൃഷ്ണൻ അധ്യക്ഷനായി.
സിഐടിയുടെ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ കെ മമ്മു ആർ. ബി സുരേഷ്, ടി. കെ ബിജു, കെ. കെ സുരേഷ് കെ ഷൈജു എന്നിവർ സംസാരിച്ചു.
കെ ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ :സി എൻ ബാലകൃഷ്ണൻ (പ്രസിഡന്റ് )കെ. സി വിജയൻ (സെക്രട്ടറി)
#Auto #taxi #charge #should #revised #time #CITU