കുറ്റ്യാടി: (kuttiadi.truevisionnews.com) ജൂനിയര്‍ ചേമ്പര്‍ പ്രസ്ഥാനത്തിന് നല്‍കിയ നിസ്തുല സേവനത്തിന്, ജമാല്‍ പാറക്കലിന് കുറ്റ്യാടി ടൗണ്‍ ചാപ്റ്റര്‍ പുരസ്‌കാരം നല്‍കി.


ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍, ചാപ്റ്റര്‍ പ്രസിഡന്റ് കെ. അര്‍ജുന്‍ പുരസ്‌കാരം കൈമാറി.
ചടങ്ങില്‍ പി. ഗിരീഷ് അധ്യക്ഷത വഹിച്ചു.
മുന്‍ വേള്‍ഡ് വൈസ് പ്രസിഡന്റ് അനൂപ് വെട്ടിയാട്ടില്‍, സോണ്‍ പ്രസിഡണ്ട് ഇ.വി. അരുണ്‍, വൈസ് പ്രസിഡന്റ് അജീഷ് ബാലകൃഷ്ണന്‍, ഭാരവാഹികളായ വാസില്‍ കണ്ണോത്ത്, കെ.കെ. രജിലാല്‍, എന്‍.കെ. ഫിര്‍ദൗസ്, ഹാഫിസ് പൊന്നേരി, വി.പി. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
1997 ല്‍ കുറ്റ്യാടിയില്‍ ജേസീസ് ചാപ്റ്റര്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത ജമാല്‍ പാറക്കല്‍, രണ്ടു പതിറ്റാണ്ടോളം സംഘടനയെ മികച്ച രീതിയില്‍ നയിച്ചു.
2004 ല്‍ ചാപ്റ്റര്‍ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. പ്രസ്തുത കാലത്ത് സോണ്‍ ലെവലില്‍ നിരവധി പുരസ്‌കാരങ്ങള്‍ ചാപ്റ്റര്‍ ഏറ്റു വാങ്ങിയിരുന്നു.
#impeccable #service #JCI #award #JamalParakal